തച്ചമ്പാറ: ഡോ.ബി.ആര് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന വിദ്യാര്‍ഥിക ള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അമ്പതോളം കുടുംബങ്ങ ളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.ബി.ജെ.പി കരിമ്പ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജില്ലാ അധ്യക്ഷന്‍ നാരായണന് പള്ളിക്കുറുപ്പ് അധ്യക്ഷനായി.ഹരി നാരായണന്, രാധാകൃഷ്ണന് , ലക്ഷ്മി , ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2023/05/NEWS-45X10-2-1050x252.jpg)