മണ്ണാര്‍ക്കാട്: നഗരത്തില്‍ കോടതിപ്പടിയിലുള്ള മരമില്ലില്‍ തീപിടിത്തം.വലിയ കല്ലടി വീട്ടില്‍ വി കെ ഇല്ല്യാസിന്റെ ഉടമസ്ഥതയിലുള്ള ഇല്ല്യാസ് സോ മില്ലിലാണ് അഗ്നിബാ ധയുണ്ടായത്.മില്ലില്‍ ഈര്‍ന്ന ശേഷം കൂട്ടിയിട്ടിരുന്ന മരങ്ങള്‍ക്കുള്‍പ്പടെയാണ് തീപിടി ച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
മില്ലിന് സമീപത്ത് തന്നെയാണ് ഇല്ല്യാസിന്റെ വീട്.പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോ ഴാണ് മില്ലിലുണ്ടായ അപകടമറിഞ്ഞത്.ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക യായിരുന്നു.ഈ സമയം നഗരത്തില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസും അഗ്നിബാധ ഫയര്‍ഫോഴ്‌സിനെ അറിയിച്ചിരുന്നു.ഉടന്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥല ത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.മരങ്ങള്‍ക്ക് തീപിടിച്ചതിനാലും സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളടക്കമുള്ളതും കണക്കിലെടുത്ത് പെരിന്തല്‍മണ്ണയി ലുള്ള ഫയര്‍ സ്റ്റേഷന്റേയും സഹായം തേടി.ഇവരും വൈകാതെ തന്നെ സ്ഥലത്തെ ത്തി.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നേ മുക്കാല്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലാണ് ദുരന്തം ഒഴിവായ ത്.
മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എ കെ ഗോവി ന്ദന്‍കുട്ടി,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വിജിത്ത്,റിജേഷ്, സുരേഷ്‌കുമാര്‍ ,ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.ഏകദേശം മൂന്നര ലക്ഷ ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ഇല്ല്യാസ് പറഞ്ഞു.