മണ്ണാര്‍ക്കാട്: ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയി ലായി.കരിമ്പ ഇടക്കുറുശ്ശി ജംഗ്ഷന്‍ കുന്നംതുരുത്തി വീട്ടില്‍ സംഗീതി (35)നെയാണ് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന്റെ നേതൃത്വത്തി ലുള്ള സംഘം പിടികൂടിയത്.തിങ്കളാഴ്ച രാവിലെ ആറേ മുക്കാലോടെ യുവാവിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് മദ്യം പിടികൂടിയത്.500 മില്ലീ ലിറ്ററിന്റെ 27 കുപ്പിക ളാണ് കണ്ടെടുത്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി മാസങ്ങള്‍ക്ക് മുമ്പ് ചാരായം കൈവശം വെച്ചതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നയാളാണെന്ന് എക്‌സൈസ് അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍ രാജു, എക്‌ സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണമൂര്‍ത്തി,വിവേക് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂ ടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!