മണ്ണാര്‍ക്കാട്: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് താലൂക്ക് പ്രതിനിധി സമ്മേളനവും മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണവും സംഘടിപ്പിച്ചു.സമസ്ത ട്രഷററായിരുന്ന മര്‍ഹൂം സി കെ എം സ്വാദിഖ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തിന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് സി മുഹമ്മദലി ഫൈസി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.മൗലിദ് പാരായണത്തിന്ന് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ നേതൃത്വം നല്‍കി.

കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാ ടനം ചെയ്തു.സമസ്ത താലൂക്ക് പ്രസിഡന്റ് കെ സി അബൂബക്കര്‍ ദാരിമിയുടെ അധ്യക്ഷ നായി.ക്യാമ്പ് അമീര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രതിനിധികള്‍ക്ക് നിര്‍ദ്ധേശം നല്‍ കി.ആസിഫ് ദാരിമി പുളിക്കല്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ,അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ആത്മീയത,ആദര്‍ശം,പ്രാസ്ഥാനികം എന്നീ സെഷനുകളില്‍ വിഷയാവതരണം നടത്തി.സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട് ,എന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ജനറല്‍ കണ്‍വീനര്‍ അലവി ഫൈസി കുളപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

സി കെ എം സ്വാദിഖ് മുസ്ലിയാര്‍ അനുസ്മരണം സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ പഴയ ലെക്കിടി ഉദ്ഘാടനം ചെയ്തു.സമസ്ത താലൂക് ട്രഷറര്‍സി പി ബാപ്പു മുസ്ലിയാര്‍ അധ്യ ക്ഷനായി.എസ് വൈസ് എസ് ജില്ലാ സെക്രട്ടറി ജി എം സ്വലാഹുദ്ധീന്‍ ഫൈസി അനു സ്മരണ പ്രഭാഷണം നടത്തി .നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ സമാപന പ്രാത്ഥനക്ക് നേതൃത്വം നല്‍കി.എസ് കെ ജെ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കുടക് ആമുഖ പ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി.കരീം മുസ്ലിയാര്‍,ടി ടി ഉസ്മാന്‍ ഫൈസി ,അബൂബക്കര്‍ മാ സ്റ്റര്‍ നാട്ടുക ,അഡ്വ നാസര്‍ കാളമ്പാറ,അഡ്വ ടി എ സിദ്ധീഖ് ,റഷീദ് ആലായാന്‍ ,കെ പി സലീം മാസ്റ്റര്‍,മുഹമ്മദാലി മാസ്റ്റര്‍ വടക്കുമണ്ണം, ഹമീദാജി ,മുസ്തഫ ഹാജി കോടതിപടി, ടി കെ സുബൈര്‍ മൗലവി,കബീര്‍ അന്‍വരി നാട്ടുകല്‍, റഹീം ഫൈസി, നിസാമുദ്ധീന്‍ ഫൈസി, സുലൈമാന്‍ ഫൈസി, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, ഗഫൂര്‍ കോല്‍ കളത്തില്‍,അന്‍വര്‍ സ്വാദിഖ് ഫൈസി നന്ദിയും പറഞ്ഞു.മണ്ണാര്‍ക്കാട് താലൂക്കിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും തിരെഞ്ഞെടുക്കപ്പെട്ട 1500ലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!