ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധ തിയിലുള്‍പ്പെടുത്തി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷ കാഹാര കിറ്റ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് വിതരണം ചെയ്തു. ചെറുപയര്‍, ശര്‍ക്കര, ഗോ തമ്പ് നുറുക്ക്, നെയ്യ്,വെളിച്ചെണ്ണ, ഈന്തപ്പഴം,മുതിര,സോയ,നിലക്കടല, റാഗിപ്പൊടി, വന്‍പയര്‍,കറുത്ത ഉണക്ക മുന്തിരി,കശുവണ്ടിപരിപ്പ് എന്നിവ അടങ്ങിയ കിറ്റാണ് വി തരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി വിതരണോ ദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം ആര്‍ ജിതേഷ് അധ്യ ക്ഷനായി.ഡയറ്റീഷ്യന്‍ അസ്‌ന ഷെറിന്‍ ക്ലാസ്സെടുത്തു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു,സീനിയര്‍ ക്ലാര്‍ക്ക് ശ്രീകുമാര്‍,ഡോ.സംഗീത എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി നന്ദിയും പറഞ്ഞു.
്