അഗളി:പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ യുവതി ജീ പ്പില്‍ പ്രസവിച്ചു.അഗളി കരുവാര ഊരിലെ മരുതന്റെ ഭാര്യ സൗമ്യ (24) ആണ് ജീപ്പില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്.ചൊവ്വ പുലര്‍ച്ചെ നാല് മണിയോടെയാണ് സൗമ്യയ്ക്ക് വേദന അനുഭവപ്പെട്ടത്.തുടര്‍ന്ന് മുക്കാലിയില്‍ നിന്നും ജീപ്പ് വിളിച്ച് വരുത്തുകയായിരുന്നു.അഞ്ച് മണിയോടെ ഭര്‍ത്താവ് മരുതനും ബന്ധുക്കളായ രണ്ട് സ്ത്രീകളും ചേര്‍ന്ന് സൗമ്യയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് വരികയായിരുന്നു.യാത്രക്കിടെ വേദന കലശലായി.ഇതേ തുടര്‍ന്ന് ചുരം ഏഴാം വളവിന് സമീപം വാഹനം പാതയരുകിലേക്ക് നിര്‍ത്തി.ഇവിടെ വെച്ചാണ് സൗമ്യ പ്രസവിച്ചത്. നവജാത ശിശുവിന് 2.900 കിലോ തൂക്കമുണ്ട്.തുടര്‍ന്ന് താലൂക്ക് സൗമ്യയേയും കുഞ്ഞി നേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.പൊക്കിള്‍ കൊടി ആശുപത്രിയില്‍ നിന്നാണ് മുറിച്ച് മാറ്റിയത്.ആവശ്യമായ ചികിത്സയും നല്‍കി.അമ്മയും കുഞ്ഞും സുരക്ഷിതമാണ്.സൗമ്യയുടെ മൂന്നാമത്തെ പ്രസവമാണിത്.ഏപ്രില്‍ നാലിനായിരുന്നു പ്രസവ തീയതി.