മണ്ണാര്‍ക്കാട്: ഉത്സവ ചന്തം പകര്‍ന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ചെ റിയാറാട്ട്.വര്‍ണ്ണപ്പൊലിമയില്‍ മൂന്ന് ഗജവീരന്‍മാരുടെയും വാദ്യങ്ങളുടേയും അകമ്പ ടിയോടെ രാവിലെ നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ആറാട്ടെഴുന്നെള്ളിപ്പ് നടന്നത്.മേളം,നാദസ്വരം എന്നിവയുമുണ്ടായി.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.ആറാം പൂരനാളായ ഞായറാഴ്ച നടന്ന ചെറിയാറാട്ടില്‍ പങ്കുകൊണ്ട് ഭഗവതിയുടെ അനുഗ്രഹം തേടാന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി നൂറ് കണക്കിന് ഭക്തരാണ് നാടിന്‍െ നാനാ ദിക്കുകളില്‍ നിന്നും അരകുര്‍ശ്ശിയിലെക്കെത്തിയത്.ആറാട്ടെഴുന്നെള്ളിപ്പ് തിരിച്ചെ ത്തിയതോടെ വാദ്യവിസ്മയം തീര്‍ത്ത് പഞ്ചവാദ്യവും അരങ്ങേറി.ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍സ്മാരകത്തിന്റെ ഓട്ടന്‍തുള്ളല്‍ അവതര ണമുണ്ടായി. തുടര്‍ന്ന് പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നാദസ്വരവും നടന്നു. ശേഷം കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പകയും അരങ്ങേറി.കൊമ്പ് പറ്റ്, കുഴല്‍പറ്റും തുടര്‍ന്ന് കൊച്ചിന്‍ യാത്ര ബാന്‍ഡിന്റെ ഗാനമേളയും നടന്നും. രാത്രി പത്തിന് ആറാട്ട് പ്രദക്ഷിണംവും മേളം ,ഇടയ്ക്ക പ്രദക്ഷിണവും നടന്നു.
തിങ്കളാഴ്ചയാണ് നാട് കാത്തിരിക്കുന്ന ഭഗവതിയുടെ വലിയാറാട്ട്.ആചാരപ്പെരുമ പേ റുന്ന കഞ്ഞിപ്പാര്‍ച്ചയും ഇത്തവണ വിപുലമാണ്.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ താന്ത്രിക ചടങ്ങുകള്‍ നടക്കും.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുമുണ്ടാകും.രാവിലെ ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് വാദ്യകലാരംഗത്തെ പ്രഗത്ഭര്‍ അണിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം പൂരപ്രേമികള്‍ക്ക് വാദ്യവിരുന്നാകും. കോങ്ങാട് മധു, കരി യന്നൂര്‍ നാരായണന്‍ നമ്പൂതിരി, മായന്നൂര്‍ രാജു തുടങ്ങിയവര്‍ തിമിലയിലും കല്ലേക്കു ളങ്ങര കൃഷ്ണവാരിയര്‍, വടക്കുംപാട്ട് രാമന്‍കുട്ടി, കല്ലേക്കുളങ്ങര ബാബു, സദനം ഭരതരാജന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും തിരുവാലത്തൂര്‍ ശിവന്‍, കൊടുന്തരപ്പുള്ളി മധു എന്നിവര്‍ ഇടയ്ക്കയിലും ചേലക്കര സൂര്യന്‍, കാട്ടുകുളം ബാലകൃഷ്ണന്‍ എന്നിവര്‍ താളത്തിലും മച്ചാട് മണികണ്ഠന്‍, മച്ചാട് രാമചന്ദ്രന്‍ ആന്‍ഡ് പാര്‍ട്ടി കൊമ്പിലും പ്രമാണം വഹിക്കും.
11 മുതല്‍ 12 വരെ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച നടക്കും. 12.30 മുതല്‍ ഒരുമണിവരെ മേളം, നാദസ്വരം . മൂന്നുമണി മുതല്‍ അഞ്ചുവരെ കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, അഞ്ച് മുതല്‍ പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡബിള്‍ നാദസ്വരവും ആറ് മുതല്‍ ഹരിദാസ് മണ്ണാര്‍ക്കാട്, മോഹ ന്‍ദാസ് മണ്ണാര്‍ക്കാട് എന്നിവരുടെ ഡബിള്‍ തായമ്പകയും കാഴ്ചക്കാരെ താളലഹരിയിലാ റാടിക്കും. ശേഷം കൊമ്പ് പറ്റ്,കുഴല്‍പറ്റ് എന്നിവ നടക്കും. രാത്രി ഒമ്പതിന് ആറാട്ടെ ഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ 90 ഓളം കലാകാരന്‍മാരുടെ പഞ്ചാരിമേളമുണ്ടാകും. കുടമാറ്റവും നടക്കും. ഇടയ്ക്ക പ്രദക്ഷിണവും കാഴ്ചശീവേലിയോടെയും വലിയാറാട്ട് സമാപിക്കും.വലിയറാട്ട് പ്രമാ ണിച്ച് തിങ്കളാഴ്ച മണ്ണാര്‍ക്കാട് അട്ടപ്പാടി താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപ്ിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ചെട്ടിവേലയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമാകും.