മണ്ണാര്‍ക്കാട്: സംസ്ഥാന ഭരണം അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിയിരിക്കുകയാ ണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.
രണ്ട് പ്രളയവും കോവിഡും നേരിട്ട ജനങ്ങള്‍ക്ക് മീതെ നാലായിരം കോടിയുടെ നികു തിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേ തൃത്വത്തില്‍ സമരം ശക്തമാക്കും.പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി മുഖ്യമന്ത്രി ഏകാധിപത്യ പാതയില്‍ മുന്നോട്ട് പോകുന്നത് നേരിടുക തന്നെ ചെയ്യും.പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റാരും പ്രതികരിക്കാന്‍ തയ്യാറായില്ല.സ്വര്‍ണക്കടത്ത് മുതല്‍ എല്ലാ കേസുകളിലും തെളിഞ്ഞ് വരുന്നത് സി പിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ്.കേരളത്തില്‍ യുഡിഎഫ് ഭരണം ഉണ്ടാകരു തെന്ന് ബിജെപി ആഗ്രഹിക്കുന്നു.ദേശീയ തലത്തില്‍ ബിജെപിയുടെ ഭരണം അവസാ നിപ്പിക്കണമെങ്കില്‍ രാഷ്ട്രീയ വിരോധങ്ങള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍,നേതാക്കളായ സി ചന്ദ്രന്‍,പിആര്‍ സുരേഷ്,പി അഹമ്മദ് അഷ്‌റഫ്, പി സി ബേബി,വി വി ഷൗക്കത്തലി,ബാലു,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നൗഫല്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോടതിപ്പടിയില്‍ നിന്നും റാലിയും ഉണ്ടായി.നിരവധി പ്രവര്‍ത്തകര്‍ അണി നിരന്ന റാലി പൊതു സമ്മേളന നഗരിയായ കുടും കോംപ്ലക്‌സില്‍ സമാപിച്ചു.