മണ്ണാര്‍ക്കാട്: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാം വിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ നീട്ടി. താല്പര്യമു ള്ളവര്‍ മാര്‍ച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ www.supplycopaddy.in ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവ സ്ഥകള്‍ പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ആവണം കര്‍ഷകര്‍ നെല്ല് സംഭരണത്തിനായി രജി സ്റ്റര്‍ ചെയ്യുന്നത്. രണ്ടാംവിള നെല്ല് സംഭരണം ജൂണ്‍ മാസത്തില്‍ അവസാനിക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡപ്രകാരം നെല്ലിലെ ഈര്‍പ്പത്തി ന്റെ ഉയര്‍ന്ന അനുപാതം 17 ശതമാനവും പതിരിന്റെ ഉയര്‍ന്ന പരിധി നാല് ശതമാന വുമാണ്. നെല്ല് നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടി ട്ടുള്ള മില്ലുകള്‍ മുഖാന്തരം കര്‍ഷകര്‍ക്ക് നല്‍കും. നെല്ല് ചാക്കില്‍ നിറച്ച് ലോറിയില്‍ കയറ്റുന്നതിന് സപ്ലൈകോ കര്‍ഷകര്‍ക്ക് ക്വിന്റലിന് 12 രൂപ നിരക്കില്‍ കൈകാര്യ ചെലവ് നെല്ലിന്റെ വിലയ്‌ക്കൊപ്പം നല്‍കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും വ്യവസ്ഥകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.