മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷക മ്മിറ്റി നല്‍കിവരുന്ന ഈ വര്‍ഷത്തെ ആലിപ്പ റമ്പ് ശിവരാമ പൊതുവാളുടെ സ്മരണാര്‍ഥമുള്ള വാദ്യപ്രവീണ പുരസ്‌കാരം തായമ്പക കലാകാരന്‍ പനമണ്ണ ശശിക്ക്.25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാ ണ് പുരസ്‌കാരം.പൂരാഘോഷ കമ്മിറ്റി മുന്‍ പ്രസിഡന്റ് പരേതനായ കൊറ്റിയോട് ബാല കൃഷ്ണപണിക്കരുടെ സ്മരണാര്‍ത്ഥം മകന്‍ ഡോ. എ പി രാധാകൃഷ്ണന്‍ ഏര്‍പ്പെടുത്തിയ താണ് അവാര്‍ഡ്.ഡോ.എന്‍ പി വിജയകൃഷ്ണന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാറുള്ളത്. പൂരം പുറപ്പാട് ദിവസമായ ഫെബ്രുവരി 28ന് വൈകുന്നേരം ഏഴിന് ക്ഷേത്രസന്നിധിയില്‍ വച്ച് കവി മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കുമെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍ പ്രശസ്തി പത്രം സമര്‍പ്പിക്കും.കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി ഉദ്ഘാടനം ചെയ്യും.വാദ്യകലാ രംഗത്ത് മണ്ണാര്‍ക്കാടിന്റെ അഭിമാനമായ മണ്ണാര്‍ക്കാട് ഹരിദാസിനെ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. ജൂറി ചെയര്‍മാന്‍ എന്‍.പി. വിജയകൃഷ്ണന്‍, കെ.എം. ബാലചന്ദ്രനുണ്ണി, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്,നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, നഗരസഭാ കൗണ്‍സിലര്‍ മാരായ അരുണ്‍ പാലക്കുറുശ്ശി, ടി.ആര്‍. സെബാസ്റ്റ്യന്‍, അമുദ തുടങ്ങിയവര്‍ സംസാരി ക്കും.പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ സ്വാഗതവും വൈ സ് പ്രസിഡന്റ് പി കെ മോഹന്‍ദാസ് നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ പൂരാ ഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോ ത്തമന്‍,പികെ മോഹന്‍ദാസ്,ശ്രീകുമാര്‍ കുറുപ്പ്,ചന്ദ്രശേഖരന്‍,വി എം സുരേഷ് വര്‍മ്മ,പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
