അലനല്ലൂര്‍:യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും നാളെ രാവിലെ 10 മുതല്‍ കണ്ണംകുണ്ട് റോഡിലെ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പരിസരത്ത് നടക്കും. അലനല്ലൂ രിലെ നാഗാര്‍ജ്ജുന ആയുര്‍വേദ ഏജന്‍സി,സുധര്‍മ്മ ലാബോറട്ടറി,കെഎം ഒപ്റ്റിക്കല്‍ സ്,മലപ്പുറം ദി ഐ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനാകും. 9656710635, 8714560191,884598488.
