മണ്ണാര്‍ക്കാട്: നവതിയുടെ നിറവിലെത്തിയ പുലാപ്പറ്റ ശബരി എംവിടി സെന്‍ട്രല്‍ യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സൈക്കിള്‍ വിതരണവും നാളെ നട ക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് നാലിന് സാഫല്യം 2023 എന്ന പേരിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കുക.
കെട്ടിടോദ്ഘാടനം ചലച്ചിത്ര താരം പത്മശ്രീ ജയറാം നിര്‍വ്വഹിക്കും.സൈക്കിള്‍ വിതര ണം ചലച്ചിത്ര താരം ജയം രവിയും കുട്ടികള്‍ക്കായുള്ള കുഞ്ഞൂണ് ഭക്ഷണശാല ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ശശികുമാറും ശാന്തം യോഗ ഹാള്‍ പാര്‍വ്വതി ജയറാ മും കളിക്കൂട് ചില്‍ഡ്രന്‍സ് പാര്‍ക്ക് മുന്‍ മാനേജര്‍ ഇന്ദിര തമ്പാട്ടിയും സ്റ്റേഡിയം റെയി ന്‍ബോ ചെര്‍പ്പുളശ്ശേരി എഇഒ പി എസ് ലതയും ഇന്‍ഡോര്‍ ഗെയിംസ് ഷെല്‍ട്ടര്‍ ഒലിവ് മാളവിക ജയറാമും ക്ലോക്ക് ടവര്‍ വാര്‍ഡ് മെമ്പര്‍ എഎന്‍ വേണുഗോപാലനും ഹരിതം അടുക്കളത്തോട്ടം പിടിഎ പ്രസിഡന്റ് ഒ പി രാജേഷും ഉദ്ഘാടനം ചെയ്യും. കടമ്പഴിപ്പു റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാസ്തകുമാര്‍ അധ്യക്ഷനാകും.മുന്‍ മാനേജര്‍,പൂര്‍വ്വ അധ്യാപകര്‍,സിഎസ് ഫാബ്രിക്കേറ്റേഴ്‌സ് ആന്റ് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ കെ ഹരിദാസന്‍,വിരമിക്കുന്ന അറബിക് അധ്യാപിക എം കുഞ്ഞായിഷ എന്നിവരെ ആദ രിക്കും.അക്ഷര ബോധിനി പുരസ്‌കാര ജേതാവ് സി സുരേഷ് മാസ്റ്റര്‍,പിസിഎം അവാ ര്‍ഡ് ജേതാവ് ടി പി സുധ എന്നിവരെ അനുമോദിക്കും.സ്‌കൂളിലെ കലാകായിക പ്രതി ഭകള്‍ക്കുള്ള ചെയര്‍മാന്‍ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.
എസ് സി ടി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍,സ്‌കൂള്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി മാനേജര്‍ എം എസ് എന്‍ സുധാകരന്‍ മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സില്‍വി ജോണ്‍,എം വിനോദ് കുമാര്‍,ചെര്‍പ്പുളശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡി നേറ്റര്‍ എന്‍ പി പ്രിയേഷ് തുടങ്ങിയവര്‍ സംസാരിക്കും.പ്രധാന അധ്യാപകന്‍ സി എന്‍ രവീന്ദ്രന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ധന്യ നന്ദിയും പറയും.തുടര്‍ന്ന് വിദ്യാര്‍ ത്ഥികളുടേയും അധ്യാപകരുടേയും കലാപരിപാടികളും നാദ വൈഖരി മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാദ താളവിസ്മയവും ഉണ്ടാകും..വാര്‍ത്താ സമ്മേളനത്തില്‍ ശബരി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ മാനേജര്‍ പി മുരളീധരന്‍,ശബരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ബിജു,പ്രധാന അധ്യാപകന്‍ എം പ്രശാന്ത്,പുലാപ്പറ്റ ശബരി എംവിടി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സിഎന്‍ രവീന്ദ്രന്‍,സീനിയര്‍ അധ്യാപകന്‍ ലിലീപ് കുമാര്‍,സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
