മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സവിധം 2023 പരിപാടിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിവിധ പദ്ധതികളുടെ ഉദ്ഘാടനം,ഗുരുവന്ദനം യാ ത്രയയ്പ്പ് സമ്മേളനം,കേളി കിഡ്‌സ് ഫെസ്റ്റ് എന്നിവയാണ് നടക്കുക.സവിധം 2023 ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.
സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മാ നേജ്‌മെന്റ് സൈക്കിള്‍ നല്‍കുന്ന പദ്ധതി ചലച്ചിത്ര താരം പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യും.ഹൈടെക്ക് കിച്ചന്‍ കെ ശാന്തകുമാരി എംഎല്‍എയും,ഗീതാഞ്ജലി ഹൈടെക് കോണ്‍ഫറന്‍സ് ഹാള്‍ ചലച്ചിത്ര താരം ജയം രവിയും സൗരോര്‍ജ്ജ പദ്ധതി സമര്‍പ്പണം ചലച്ചിത്ര താരം പാര്‍വ്വതി ജയറാമും,2കെ23 കംഫര്‍ട്ട് കോംപ്ലക്‌സ് കാരാകുര്‍ശ്ശി പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ നാരായണന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.ദി ഡാണ്‍ പത്രപ്രകാശനം പ്രിന്‍സിപ്പാല്‍ എ ബിജു,പ്രധാന അധ്യാപകന്‍ പ്രശാന്ത് മാധവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. മാളവിക ജയറാം ഏറ്റുവാങ്ങും.ട്രസ്റ്റി പി ശ്രീകുമാര്‍, മാനേജര്‍ പി മുരളീധരന്‍ എന്നിവര്‍ വിരമിക്കുന്നവരെ ആദരിക്കും.
കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രസിഡന്റ് എ പ്രേമലത അധ്യക്ഷയാകും.പഞ്ചായത്ത് മെമ്പ ര്‍മാരായ മഠത്തില്‍ ജയകൃഷ്ണന്‍,ചന്ദ്രിക,റിയാസ് നാലകത്ത്,പിടിഎ പ്രസിഡന്റ് ്അബ്ദുല്‍ ഹക്കീം,എംപിടിഎ പ്രസിഡന്റ് ജസീറ,ചെയര്‍മാന്‍ മുഹമ്മദ് സ്വാലിഹ്, സ്‌കൂള്‍ ലീഡര്‍ സന ഫാത്തിമ എന്നിവര്‍ സംസാരിക്കും.ട്രസ്റ്റ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ ബാലചന്ദ്രന്‍ സ്വാഗതവും മാനേജര്‍ എം എസ് എന്‍ സുധാകരന്‍ നന്ദിയും പറയും തുടര്‍ന്ന് അനീഷ് മണ്ണാര്‍ക്കാടിന്റെയും സംഘത്തിന്റേയും നാടന്‍പാട്ടും അരങ്ങേറും.25ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സാഹിത്യകാരന്‍ ഡോ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുമാരി എസ് അനിത ഉപഹാര സമര്‍പ്പണം നടത്തും.പ്രശാന്ത് മാധവന്‍,എസ് വിജയലക്ഷ്മി,എന്‍ ഗീതാകുമാ രി,വി കെ മാത്യു,സി പ്രമീള,കെ പി രാജശ്രീ,ഒ പി നാരായണന്‍,എന്‍ ഇന്ദിര, ചെറിയ ബീവി,യു മണികണ്ഠന്‍,എം ഉമ,എം ശ്രീകല,പി രാമചന്ദ്രന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും.
26ന് നടക്കുന്ന കിഡ്‌സ് ഫെസ്റ്റ് ഗായിക തീര്‍ത്ഥ സുഭാഷ് ഉദ്ഘാടനം ചെയ്യും.ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് നഴ്‌സറി ഇന്‍ചാര്‍ജ്ജ് സുധ രവി മുഖ്യാതിഥിയാകും.മികച്ച വിദ്യാര്‍ ത്ഥികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ ശബരി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ മാനേജര്‍ പി മുരളീധരന്‍,ശബരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ ബിജു,പ്രധാന അധ്യാപകന്‍ എം പ്രശാന്ത്,പുലാപ്പറ്റ ശബരി എംവിടി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സിഎന്‍ രവീന്ദ്രന്‍,സീനിയര്‍ അധ്യാപകന്‍ ലിലീപ് കുമാര്‍,സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
