മണ്ണാര്‍ക്കാട്: കാറില്‍ കടത്തുകയായിരുന്ന 35 ലിറ്റര്‍ വിദേശമദ്യം എക്സൈസ് പിന്തുടര്ന്ന് പിടികൂടി.കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.തെങ്കര കോല്‍പ്പാടത്ത് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ ആദര്‍ശിന്റെ നേതൃ ത്വത്തിലുള്ള സംഘം തെങ്കര ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു.ഇതിനിടെ മദ്യവുമായി കാറില്‍ എത്തിയവര്‍ പരിശോധന ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. വെള്ളാ രംകുന്ന് വഴി പ്രധാന റോഡിലേക്ക് കയറാനാണ് ശ്രമിച്ചത്.എന്നാല്‍ ഒരു വീട്ടിലേക്കുള്ള വഴിയില്‍ കുടുങ്ങുകയായിരുന്നു.ഇതോടെ വാഹനവും മദ്യവും ഉപേക്ഷിച്ച് കാറിലു ണ്ടായിരുന്നവര്‍ കടന്ന് കളഞ്ഞു.കാറിന്റെ ഡിക്കിയില്‍ മൂന്ന് പെട്ടികളിലായി സൂക്ഷി ച്ചിരുന്ന മദ്യം കണ്ടെടുത്തു.
