അലനല്ലൂര്‍: വ്യാജ ആത്മീയത കൊണ്ട് നടക്കുന്നവരെ പൊതുജനമധ്യത്തില്‍ കൊണ്ട് വന്ന് കാപട്യം പുറത്ത് കാണിക്കണമെന്ന് ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ തൗഹീദി മുന്നേറ്റമന്ന കെഎന്‍എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പ്രചരണോദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ മതവും നിറവും നോക്കാതെ എല്ലാവരും മുന്നോട്ട് വരണം. ചൂഷകര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ശിക്ഷ ഉറപ്പാക്കുകയും നിയമങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മുന്‍ മണ്ഡലംപ്രസിഡണ്ട് ടി. അസൈനാര്‍ മൗലവി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസി ഡണ്ട് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡ ണ്ടുമായ അഹ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനം ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ നിര്‍വഹിച്ചു.കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍,ജോയിന്റ് സെക്രട്ടറി സി. യൂസഫ് ഹാജി, ഐഎസ്എം ജില്ലാ പ്രസിഡണ്ട് വി. സി. ഷൗക്കത്തലി, എം എസ് എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി കെ.നബീല്‍,എടവണ്ണ ജാമിഅ നദ്വിയ്യ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെ വി അബൂബക്കര്‍ മൗലവി, കെ എന്‍ എം എടത്ത നാട്ടുകര നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പാറോക്കോട്ട് മുഹമ്മദ് കുട്ടി, കാപ്പില്‍ മുഹമ്മദ് കുഞ്ഞി ഹാജി,പാറോക്കോട്ട് മമ്മി ഹാജി, കെ എന്‍ എം എടത്ത നാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍, എ പി മുഹമ്മദ് മാസ്റ്റര്‍, ദാറുസ്സലാം മഹല്ല് സെക്രട്ടറി പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, പി പി ഏനു, ആലക്കല്‍ റഫീഖ്, അക്ബര്‍ സ്വലാഹി, ഷറഫുദ്ദീന്‍ എംപി, അബ്ദുറഊഫ് സ്വലാഹി, റാസിഖ് റഹ്മാന്‍, നസീര്‍ സ്വലാഹി എന്നിവര്‍ പങ്കെടുത്തു.
