കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് (42) അന്ത രിച്ചു.കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതി നെ തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കല്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു.വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരു ന്നത്.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വരുന്നത്.ഇരുപതിലേറെ സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്.സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. വി വിധ ടെലിവിഷന്‍ പരിപാടികളിലും അവതാരകയായി തിളങ്ങി.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തേരേസാസ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.സ്‌കൂള്‍ കാലത്ത് നര്‍ത്തകയായി പേരെടുത്തിരുന്നു.ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയായ സുബി വേദികളില്‍ മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു.പിന്നാലെ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു.സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്.നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.പഞ്ചവര്‍ണ തത്ത,ഡ്രാമ,101 വെഡ്ഡിംഗ് ഗൃഹനാഥന്‍,കില്ലാഡി രാമന്‍,ലക്കി,ജോക്കേഴ്‌സ്,എല്‍സമ്മ എന്ന ആണ്‍കുട്ടി,തസ്‌കര ലഹള,ഹാപ്പി ഹസ്ബന്‍ ഡ്‌സ്,ഡിറ്റക്ടീവ്,ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു.സംസ്‌കാരം നാളെ നടക്കും.അച്ഛന്‍: സുരേഷ്.അമ്മ: അംബിക,സഹോദരന്‍: എബി സുരേഷ്.സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.