മണ്ണാര്‍ക്കാട്: ജലജന്യ രോഗങ്ങള്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശീതള പാനീയ കടക ളില്‍ പരിശോധന ആരംഭിച്ചു.പാലക്കാട് ജില്ലയിലെ 39 കടകള്‍ പരിശോധിച്ചതില്‍ എട്ട് കടകള്‍ക്ക് പിഴ നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വി. കെ പ്രദീപ്കുമാര്‍ പറഞ്ഞു. ജ്യൂസില്‍ ചേര്‍ക്കുന്ന പാലിന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയം ഇത്തരം കേസുകള്‍ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയു ള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ശീതള പാനീ യ കടകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യാപ ക പരിശോധന നടത്തിയത്. ശീതള പാനീയങ്ങള്‍ തയ്യാറാക്കാന്‍ ശുദ്ധജലം ഉപയോഗി ക്കുക, കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി നല്‍കരുത്, ശീതള പാനിയങ്ങള്‍, ഐസ് എന്നിവ തയ്യാറാക്കാന്‍ ശുദ്ധജലം ഉപയോഗിക്കുക, ജ്യൂസിനുള്ള പഴങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗി ക്കുക, കേടായ പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങീയ നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ജീവന ക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധന സമയത്ത് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.
