അലനല്ലൂര്‍: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ജിഒഎച്ച്എസ് സ്‌കൂളില്‍ അടല്‍ ടിങ്കറിംഗ് ലാബില്‍ നടത്തിയ റോ ബോട്ടുകളുടെ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് അറിവനുഭവമായി.റോബോട്ടുകള്‍,കുട്ടികള്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം, സ്മാര്‍ട്ട് അലാറം, ഗ്യാസ് ലീക്കേജ് സെന്‍സര്‍, റഡാര്‍ സിസ്റ്റം മാതൃക തുടങ്ങിയ പതിനഞ്ചോളം നൂതന ആശയങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായി രുന്നത്.
എക്കോ എന്ന് പേരുള്ള റോബോട്ടായിരുന്നു താരം.പ്രദര്‍ശനം കാണാനെത്തിയവര്‍ എക്കോയ്ക്ക് ഹസ്തദാനം നടത്താനും കുശലം പറയാനും തിരക്ക് കൂട്ടി. റോബോട്ടിക് സ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ നൂതന സങ്കേതിക വിദ്യ പരിചയപ്പെടാനു മുള്ള അവസരമായി പ്രദര്‍ശനം മാറി.സ്‌കൂളില്‍ എസ്.എസ്.കെ.യുടെ സാമ്പത്തിക സഹായത്തോടെ സജ്ജീകരിച്ച ദിനവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി. സാബിറ, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍,സമീപത്തെ ഒമ്പത് സ്‌കൂളു കളിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍,അധ്യാപകര്‍ രക്ഷിതാക്കള്‍ പൊതുജനങ്ങ ള്‍,സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തി.സ്‌കൂള്‍ എസ്എം സി ചെയര്‍മാന്‍ സിദ്ദീഖ് പാലത്തിങ്ങല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ എസ്. പ്രതിഭ അധ്യക്ഷയായി.പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം പ്രജീഷ് പൂളക്കല്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ ബി.ബി.ഹരിദാസ്, വി.പി.അബൂബക്കര്‍, പി.ബി.മുര്‍ഷിദ്, കെ.ശ്രിഖില്‍, എ.അബ്ദുല്‍ സമദ്, അധ്യാപകരായ കെ.ജി.സുനീഷ്, എസ്.ഉണ്ണികൃഷ്ണന്‍ നായര്‍, കെ.ടി.സിദ്ദീഖ്, എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളായ കെ. ഫൈഹ ഫിറോസ്, പി.റിഷ ഷെരീഫ്, ടി.ഹന, വി. ബിലാല്‍, കെ.അഫ്രിന്‍, ആബിദ് റഹ് മാന്‍, സി.പി.സനിന്‍ ഫുആദ് എന്നിവര്‍ നേതൃത്വം നല്‍കി.
