മണ്ണാര്‍ക്കാട്: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള നിയമവിരുദ്ധമായ എല്ലാ ബോര്‍ഡുകളും കൊടികളും ബാനറുകളും മറ്റും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.അല്ലാത്ത പക്ഷം സ്ഥാപിച്ച വ്യക്തികളുടെ അല്ലെങ്കില്‍ സ്ഥാപന ഉടമകളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കുമെന്നും സ്ഥാപിക്കുന്ന പരസ്യ ഏജന്‍സികളുടേയും സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്യു മെന്നും സെക്രട്ടറി അറിയിച്ചു.
