മണ്ണാര്‍ക്കാട്: തടി പിടിക്കാനെത്തിയ പിടിയാന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കുമരംപുത്തൂര്‍ കാരാപ്പാടത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സ്വകാര്യ വ്യക്തി യുടെ തോട്ടത്തില്‍ തടി പിടിക്കാന്‍ എത്തിയ കൊണ്ടോടി സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുളള മിനി എന്ന പിടിയാനയാണ് വിരണ്ടോടിയത്.

ഇന്ന് ജോലി ഇല്ലാത്തതിനാല്‍ കുരുത്തിച്ചാല്‍ പുഴയിലേക്ക് കുളിപ്പിക്കാന്‍ ഇറക്കുന്നതി നിടെ സമീപത്ത് നിന്നും വാഹനങ്ങളുടെ അമിത ശബ്ദം കേട്ടാണ് ആന വിരണ്ടത്. തുടര്‍ ന്ന് പുഴയിലേക്ക് ഇറങ്ങാതെ ആന തിരിഞ്ഞ് സമീപത്തെ മെയിന്‍ റോഡിലേക്ക് കയറി ഓടുകയായിരുന്നു.വളരെ ഇണക്കമുള്ള ആനയെ പുഴയിലേക്ക് ഇറക്കുന്ന സമ യത്ത് കാലില്‍ നിന്ന് കൂച്ച് വിലങ്ങ് മാറ്റിയിരുന്നു.പാപ്പാന്‍മാരും ജനങ്ങളും പിറകെ ഓടിയെ ങ്കിലും ആനയെ തളക്കാനായില്ല.പിണങ്ങിയോടിയ ആനയെ തണുപ്പിക്കാന്‍ ഫയര്‍ഫോ ഴ്‌സിന്റെ സഹായം തേടിയെങ്കിലും തഹസില്‍ദാറുടെ പ്രത്യേക അനുമതി വേണമെ ന്ന് പറഞ്ഞ് എത്തിയില്ല.നാട്ടുകാരുടെ സഹായത്തോടെ പാപ്പാന്‍ കുപ്പിവെളളം നല്‍കി യപ്പോള്‍ ആന അല്‍പനേരം ശാന്തനാവുകയും പിന്നീട് വീണ്ടും നടത്തം തുടരുകയുമാ യിരുന്നു.

ഏതാണ്ട് പത്ത് കിലോമീറ്റര്‍ താണ്ടി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് പരിസരത്ത് വെച്ചാണ് ആന രണ്ടാം പാപ്പാന്‍ ബാലന്റെ വാക്കുകള്‍ക്ക് അനുസരണ കാണിച്ചത്. എന്നാല്‍ തളച്ചതിന് ശേഷമെത്തിയ ഫയര്‍ഫോഴ്‌സുകാര്‍ക്കെതിരെ നാട്ടുകാരുടെ രോഷമുയര്‍ന്നു.തുടര്‍ന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. വനം വ കുപ്പിനെ വിവരം അറിയിച്ചിരുന്നു. ആര്‍.ആര്‍.ടി സംഘമെത്തിയിരുന്നു.ദേശീയ പാത യില്‍ ആന പ്രവേശിച്ചതിനെ തുടര്‍ന്ന് ഗതാഗത തടസ്സവും നേരിട്ടു.
