മണ്ണാര്‍ക്കാട്: പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ വാഹനങ്ങളുടെ അമിത ശബ്ദം കേ ട്ടാണ് കൊണ്ടോട്ടി മിനിയെന്ന പിടിയാന പൊടുന്നനെ വിരണ്ടത്.പിന്നെ മെയിന്‍ റോഡി ലേക്ക് കയറി ഒറ്റ നടത്തമായിരുന്നു.കാരാപ്പാടത്ത് നിന്നും പള്ളിക്കുന്ന് വഴി കല്ല്യാണ ക്കാപ്പ് വരെയെത്തി.ഇവിടെ നിന്ന് നേരെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയി ലേക്ക് കയറി ചുങ്കം ഭാഗത്തേക്ക്.മൂന്നും കൂടിയ കവലയിലെത്തിയ മിനി ദേശീയപാത യിലേക്ക് കയറി നേരെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നടന്നു.

ആന വിരണ്ട് റോഡിലൂടെ ഓടുന്നതറിഞ്ഞ് ആളുകളും പിറകെ കൂടി.റോഡിന്റെ ഒരു വശം ചേര്‍ന്നാണ് ആന ഓടിയിരുന്നത്.മറ്റ് പ്രകോപനമൊന്നുമില്ലാതെ ശാന്തയായാ ണ് ആന പാതയിലൂടെ ഓടിയത്. ാതയുടെ അരികിലൂടെ ഓടുമ്പോഴും പിറകെ ജനത്തിന്റേയോ വാഹനങ്ങളുടേയോ നേര്‍ക്ക് തിരിഞ്ഞില്ല.

എന്നാല്‍ ദേശീയ പാതയി ലേക്ക് ആന പ്രവേശിച്ചപ്പോള്‍ കല്ലടി കോളേജിന് സമീപം പൊലീസിന്റെ നേതൃത്വ ത്തില്‍ വാഹനങ്ങള തടഞ്ഞിട്ടു.ചുങ്കം ഭാഗത്ത് വാഹനയാത്ര ക്കാര്‍ക്ക് നാട്ടുകാരും മുന്ന റിയിപ്പ് നല്‍കി.ആനയ്ക്ക് പിറകെ ജനങ്ങളുമുണ്ടായിരുന്നു. ഇടയ്ക്കിടെ പാപ്പാന്‍ ബാല ന്റെ ശാസനയും അനുരഞ്ജനവും കേട്ട് ആന നിന്നിരുന്നു വെങ്കിലും തളയ്ക്കാന്‍ ഇട നല്‍കാതെ ഓടുകയായിരുന്നു.

ചൂട് കാരണമാണ് ആന പ്രകോപിതയായതെന്നും തണുപ്പിച്ചാല്‍ ശാന്തയാകുമെന്ന് പാ പ്പാന്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയെ ങ്കിലും തഹസില്‍ദാരുടെ ഉത്തരവില്ലാതെ എത്താന്‍ കഴിയില്ലെന്ന് ഫയര്‍ഫോഴ്സ് അധി കൃതര്‍ അറിയിച്ചതായി ആക്ഷേപമുണ്ട്.പിന്നീട് ഫയര്‍ഫോഴ്സെത്തിയെങ്കിലും നാട്ടുകാരിട പെട്ട് തടഞ്ഞു.മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബോബിന്‍ മാത്യു ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സിന്റെ ഓടുന്ന വാഹനത്തില്‍ നിന്നും വെള്ളം ആനയുടെ ദേഹത്തേക്ക് അടിക്കാന്‍ കഴിയത്തതായിരുന്നു പ്രതിസന്ധി യെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

വിരണ്ടോടിയ ആന മൂന്ന് മണിക്കൂറുകളോളമാണ് കുമരംപുത്തൂരിനെയും മണ്ണാര്‍ക്കാ ടിനെയും ആശങ്കയിലാക്കിയത്.ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുമു ണ്ടായി.കല്ലടി കോളേജ് പരിസരത്തെ ശീതളപാനീയ കടയില്‍ നിന്നും പൈപ്പ് വഴി വെള്ളമടിച്ച് ആനയെ തണുപ്പിക്കുകയായിരുന്നു.തണ്ണിമത്തനും പഴവും നല്‍കിയതോ ടെ ആന പൂര്‍ണമായും ശാന്തയായി.പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആ നയെ മാറ്റി തളയ്ക്കുകയായിരുന്നു.
