മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ മേഖലയില്‍ മറ്റൊരു വന്യജീവി സങ്കേതം പ്രഖ്യാപിക്കുമെന്ന ആശങ്ക ഒഴിവായി.ഭവാനി വന്യജീവി സങ്കേതം സബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കു മ്പോഴാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ സര്‍ക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കി യത്.

ഭവാനിവന്യജീവി സങ്കേതം പ്രഖ്യാപിക്കാന്‍ വനംവകുപ്പും സര്‍ക്കാരും തമ്മില്‍ ആലോ ചനയും കേന്ദ്രത്തിന് നിര്‍ദേശവും സമര്‍പ്പിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ എ തിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ബഫ ര്‍സോണ്‍ വനത്തിന് അകത്താണ്.പുതിയ വന്യജീവി സങ്കേതം പ്രഖ്യാപിച്ചാല്‍ അതി ന്റെ ബഫര്‍സോണ്‍ ജനവാസ കേന്ദ്രത്തിലേക്ക് വരും.കൃഷിയിടങ്ങളും പട്ടണങ്ങളട ക്കം ഉള്‍പ്പെടും.ഇത് അട്ടപ്പാടിയിലേയും തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അല നല്ലൂര്‍ പഞ്ചായത്തുകളിലും ജനജീവിതം ദുസ്സഹമാക്കും.ഈ സാഹചര്യത്തില്‍ ഭവാനി വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നത് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

2010 നവംബര്‍ 30ന് ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡാണ് സൈലന്റ് വാലി ദേശീ യോദ്യാനത്തിന്റെ കൂടുതല്‍ കരുതല്‍ മേഖല വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മറുപടി നല്‍ കി.ശുപാര്‍ശ പരിഗണിച്ച സര്‍ക്കാര്‍ സുപ്രീം കോടതി ബഫര്‍സോണ്‍ സംബന്ധിച്ച് 2022 ജൂണ്‍ 30ന് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ അനന്തരഫലങ്ങള്‍ വിലയിരു ത്തി.തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുക യായിരുന്നു.കേന്ദ്ര സര്‍ക്കാരിലേക്ക് വനംവകുപ്പോ സര്‍ക്കാരോ പ്രൊപ്പോസല്‍ സമര്‍പ്പി ച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!