മണ്ണാര്‍ക്കാട്: ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളുടെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.ഹെല്‍പ് ഡെസ്‌കുകളില്‍ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്.സര്‍ക്കാരില്‍ ഇ-മെയില്‍ വിലാസ ത്തില്‍ ഉള്‍പ്പെടെ ലഭിച്ച എല്ലാ പരാതികളും ഹെല്‍പ് ഡെസ്‌കുകള്‍ക്ക് കൈമാറിയിരു ന്നു.കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ അ സറ്റ് മാപ്പര്‍ ആപ്ലിക്കേഷന്‍ വഴി 81,258 നിര്‍മിതികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതോടെ ഇ ക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവന്‍ നിര്‍മ്മിതികളും അപ്ലോഡ് ചെയ്തു. അപ്ലോഡ് ചെയ്ത നിര്‍മ്മിതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കെ എസ്ആ ര്‍ഇസി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വിദഗ്ധ പരിശോ ധനാ സമിതിക്കു കൈമാറും.
