കോട്ടോപ്പാടം: ടാലന്റ് പരിശീലന പരിപാടിയായ ഐസെറ്റ് 2022 മത്സര പരീക്ഷയില്‍ കൊമ്പം മൗലാന ഇംഗ്ലീഷ് മീഡിയംസ്‌കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിനി മിദ്ഹ മെഹ്വി ന് ഗോള്‍ഡ് മെഡല്‍.ദേശീയതലത്തില്‍ ഉന്നത മത്സര പരീക്ഷകള്‍ക്കുള്ള അടിത്തറ എ ന്ന നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് തെളിയിക്കുവാനുള്ള മത്സര പരീക്ഷ യിലാണ് നേട്ടം.എല്‍കെജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഎഎംഇയാണ് മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്.ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരപരീക്ഷയിലാണ് മൗലാന സ്‌കൂളിലെ മിദ്ഹ മെഹ് വിന്റെ സ്വര്‍ണത്തിളക്കമു ള്ള വിജയം.2019 ൽ നടന്ന ഐസെറ്റ്പരീക്ഷയിൽ ഐഷ ജൗഹി എന്ന വിദ്യാർത്ഥിനി യും ഗോൾഡ് മെഡൽ നേടിയിരുന്നു.മിദ്ഹാ മെഹ്‌വിനെ ഈ മാസം ഏഴിന് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ച് അഭിനന്ദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അ റിയിച്ചു.
