അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് നി ര്‍ദ്ധന കുടുംബങ്ങളിലെ അഞ്ച് വിദ്യാര്‍ഥികളെ ദത്തെടുത്ത് മലപ്പുറം മക്കരപറമ്പ് ലവ് ആന്റ് സെര്‍വ്വ് സന്നദ്ധസംഘടന.സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെ ല്ലിനു പരുക്കുപറ്റി വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയും വാഹനാപകടത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു കുടുംബത്തേയുമാ ണ് ദത്തെടുത്തത്. മൂന്ന് കുടുംബങ്ങള്‍ക്കുംഎല്ലാ മാസവും 1000 രൂപയുടെ ഭക്ഷണ സാധ നങ്ങള്‍ വാങ്ങുന്നതിന് സംവിധാനം ഒരുക്കി. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോ പകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ട്യൂഷന് സാമ്പത്തിക സഹായവും നല്‍കി. ആഘോഷ വേളകളില്‍ സ്പെഷ്യല്‍ ഭക്ഷ്യ കിറ്റുക ളും കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള തുക നല്‍കി.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലവ് ആന്റ് സെര്‍വ്വ് കൊ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാ പ്പാടിയില്‍ നിന്നും പ്രധാനാധ്യാപകന്‍ പി.റഹ്മത്ത്, ഹയര്‍ സെക്കന്ററി വിഭാഗം സീനി യര്‍ അസിസ്റ്റന്റ് കെ.ശിവദാസന്‍ എന്നിവര്‍ തുക സ്വീകരിച്ചു. ലവ് ആന്റ് സെര്‍വ്വ് വള ണ്ടിയര്‍മാരായ മുഹമ്മദാലി പോത്തുകാടന്‍, കരുവള്ളി അബ്ദുല്‍ ലത്തീഫ്, സ്‌കൗട്ട് മാസ്റ്റര്‍ സി.സിദ്ദീഖ്, അധ്യാപകരായ കെ.യൂനസ് സലീം, പി.പി അബ്ദുല്‍ ലത്തീഫ്, പി. അബ്ദുസ്സലാം, അച്ചുതന്‍ പനച്ചിക്കുത്ത് എന്നിവര്‍ സംബന്ധിച്ചു. അധ്യാപകരായ സി. ബഷീര്‍, ഒ.പി റഫ്‌ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
