മണ്ണാര്‍ക്കാട് : താലൂക്കില്‍ 2021-22 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘ ങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമന് അറിയിച്ചു.എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മിക ച്ച സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനം കെടിഡിസി ചെയര്മാന് പി കെ ശശി നിര്‍വ്വഹി ക്കും.സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമന് അധ്യക്ഷനാ കും.സഹകരണ സംഘം പാലക്കാട് ജോ.രജിസ്ട്രാര്‍ (ജനറല്‍) പി ഉദയന്‍ സംസാരിക്കും. സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗം എന്‍ ദിവാകരന് സ്വാഗതവും മണ്ണാര്‍ക്കാട് അ സി രജിസ്ട്രാര്‍ (ജനറല്‍) കെ ജി സാബു നന്ദിയും പറയും.
