മണ്ണാര്‍ക്കാട് :’വികല പരിഷ്‌കാരങ്ങള്‍ തകരുന്ന പൊതു വിദ്യാഭ്യാസം ‘ എന്ന പ്രമേയ ത്തില്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ദ്വിദിന ജില്ലാ സമ്മേളനത്തിന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.എ.സലീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് മുനിസി പ്പല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിംലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി,ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്‍ റഷീദ്, കെ.എം സാലിഹ, സഫ്വാന്‍ നാട്ടുകല്‍ , എന്‍.ഷാനവാസ് അലി പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന സമാപന കൗണ്‍സില്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് അധ്യ ക്ഷനായി.ജില്ലാ സെക്രട്ടറി നാസര്‍ തേളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ടി.ഷൗക്കത്തലി, സി.പി.ശിഹാബുദ്ദീന്‍ . സലീം നാലകത്ത്, ഇ.ആര്‍. അലി,പി. അന്‍വര്‍ സാദത്ത്, കെ.എ. മനാഫ്, സി.എച്ച്.സുല്‍ഫിക്കറലി,പി.സുല്‍ഫിക്കറലി പ്രസംഗിച്ചു. നാളെ രാവിലെ 10 ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.11 ന് വിദ്യാഭ്യാസ സമ്മേ ളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിലും ഉച്ചക്ക് 2 ന് യാത്ര യയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. ഇ.എ സലാം മാസ്റ്ററും 3 ന് കൗണ്‍ സില്‍ മീറ്റ് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ.ടി. അമാനുള്ളയും ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍, മലപ്പുറം ഡയറ്റ് മുന്‍ സീനിയര്‍ ലക്ചറര്‍ മുസ്തഫ പാലക്കല്‍ . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബ ക്കര്‍, വിവിധ സെഷനുകളില്‍ സംബന്ധിക്കും.