അലനല്ലൂര്‍:മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു.ഗ്രാമ പഞ്ചാ യത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്ക ര അധ്യക്ഷനായി.സ്‌കൈ വാക്കര്‍ എജ്യുട്ടെയ്ന്‍മെന്റ് കരുവാരകുണ്ടിന്റെ നേതൃത്വ ത്തില്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച പ്ലാനറ്റേറിയം പ്രദര്‍ശനം കോട്ടോപ്പാടം ഗ്രാമപഞ്ചാ യത്തംഗം ആയിഷ ഒതുക്കുംപുറത്ത് നിര്‍വഹിച്ചു.ആകാശക്കാഴ്ചകള്‍,ഉപഗ്രഹ വിക്ഷേ പണം,ഭൂമിയിലെ ജീവന്റെ ഉദ്ഭവം എന്നിവ അടങ്ങിയ പ്ലാനറ്റേറിയം ഷോ കുട്ടികള്‍ ക്കും രക്ഷിതകള്‍ക്കും കൗതുകമായി.
ദേശീയ കര്‍ഷക ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും പിടിഎ യുടെയും നേതൃത്വത്തില്‍ നൂറ് ഗ്രോബാഗുകള്‍ നിറച്ച് വിത്ത് നട്ട് പച്ചക്കറി ത്തോട്ട ത്തില്‍ സജ്ജീകരിച്ചു.ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘ ടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മാനേജര്‍ പി ജയശങ്കര്‍ മാസ്റ്റര്‍ സമ്മാന ങ്ങള്‍ വിതരണം ചെയ്തു.സന്‍വ സല്‍മാന്‍, ദിയ സാബിറ വാണിയില്‍, ജസാനെല്‍മിന്‍ തെസ്ലീമ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്‌കൂള്‍ റീഡിംഗ് കോര്‍ണറിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി ഉബൈദ് ഏറാടന്‍ സംഭാവന ചെയ്ത പുസ്തകങ്ങള്‍ പ്രധാന അധ്യാപകന്‍ പി യൂസഫ് ഏറ്റുവാങ്ങി.അധ്യാപകരായ പി. ഹംസ,ഒ.ബിന്ദു,കെ.ബിന്ദു,പി. ജിതേഷ്,പി. ടി. എ. അംഗങ്ങളായ റുക്സാന, രത്‌നവല്ലി, സമീര്‍ കല്ലായി എന്നിവര്‍ സംസാരിച്ചു.