പട്ടാമ്പി: ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുഭദ്രയുടെയും മക്കളുടെയും ജീവിതം സുഭദ്ര മാക്കിയ ഗിരിജ ടീച്ചറെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ഡി ഇ പി ഫൗണ്ടേഷന്‍ ആദരിച്ചു.കുമരനെല്ലൂരിലെ ടീച്ചറുടെ വീട്ടിലെത്തിയാണ് എച്ച് ഡി ഇ പി ഫൗണ്ടേഷന്‍ ഭാരവാഹികളായ അബ്ദുല്‍ ഹാദി അറയ്ക്കല്‍,അന്‍വര്‍ ചൂരിയോട്, അഡ്വ. ജുനൈസ് പടലത്ത് എന്നിവര്‍ മൊമെന്റോ നല്‍കി ആദരിച്ചത്.സുഭദ്രയ്ക്കും കുടുംബ ത്തിനും നാടും ടീച്ചറും നല്‍കിയ സഹായം സമാനതകളില്ലാത്തതാണെന്ന് ഭാരവാഹി കള്‍ അഭിപ്രായപ്പെട്ടു.
കൂറ്റനാട് സ്വദേശിനിയാണ് സുഭദ്ര.മൂന്ന് മക്കളുണ്ട്.17കാരനായ മകന്‍ സെറിബ്രല്‍ പാഴ്സി രോഗബാധിതനാണ്.അഞ്ച് മാസം മുമ്പ് ഭര്‍ത്താവ് മരിച്ചു.ആശ്രയമറ്റതോടെ രണ്ട് മക്ക ളേയും മകന്റെ കാവല്‍ ഏല്‍പ്പിച്ച് കൂലിപ്പണിക്ക് പോയാണ് ജീവിതം കഴിയുന്നത്. പൊ ളിഞ്ഞ് വീഴാറായ കൂരയിലാണ് നാല് ജീവനുകളുടെ താമസം.ഗത്യന്തരമില്ലാതാ യപ്പോ ഴാണ് രോഗബാധിതനായ മകന്റെ വിശപ്പടക്കാന്‍ വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ച റോട് 500 രൂപ ചോദിച്ചത്.ടീച്ചര്‍ സഹായിച്ചു.പക്ഷേ സുഭദ്രയുടെ ചോദ്യത്തിലെ സങ്കടം ടീച്ചറുടെ ഉള്ളില്‍ കനത്ത് നിന്നു.അങ്ങനെയാണ് പാവപ്പെട്ട കുടുംബത്തിന്റെ നിസ്സഹാ യവസ്ഥയെ കുറിച്ച് സമൂഹ്യമാധ്യത്തിലൂടെ ലോകത്തെ അറിയിച്ചത്.
സുമനസ്സുകളുടെ അതിരില്ലാത്ത സഹായപ്രവാഹമായിരുന്നു പിന്നീട്.ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് 48 മണിക്കൂറിനകം സുമനസ്സുകള്‍ സുഭദ്രയ്ക്കും കുടുംബത്തിനുമായി 51 ലക്ഷം രൂപ നല്‍കി.ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ നല്‍കിയ നന്‍മയുള്ള ലോകത്തില്‍ സുഭദ്രയും കുടുംബവും ഇനി അല്ലലില്ലാതെ കഴിയും.