തച്ചമ്പാറ: ഫെബ്രുവരി 3,4 തീയതികളില്‍ തച്ചമ്പാറയില്‍ വെച്ച് നടക്കുന്ന ദേശീയ അ ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ദേശിയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മുന്‍ പ്രധാന അധ്യാപകനുമായ കെ നാരായണന്‍കുട്ടി ,മുന്‍ പ്രധാന അധ്യാപകന്‍ കെ കൃഷ്ണദാസ് എന്നിവര്‍ രക്ഷാധി കാ രികളായും, എ.സുകുമാരന്‍ ചെയര്‍മാനായും, കെ എം ശ്രിധരന്‍, ഗിരിഷ് ഗോപിനാഥ്, രാജിവ് കേരളശ്ശേരി, പി.വിജയന്‍ , പി.ജയരാജ്, വി സുനില്‍ കൃഷ്ണന്‍ കെ വി രമ , ഭാഗ്യ ലേഖ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 51 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സബ്ബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ ത്തനമാരംഭിച്ചു.ഫെബ്രുവരി മൂന്നിന് സമ്പൂര്‍ണ്ണ ജില്ലാ സമിതി യോഗവും നാലിന് ദേശബന്ധു സ്‌കൂളില്‍ ഉദ്ഘാടന സമ്മേളനം,വിദ്യാഭ്യാസ സമ്മേളനം,അനുമോദന സഭ,സംഘടനാ സമ്മേളനം എന്നിവ നടക്കും.വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച അധ്യാപകരെയും , പൊതുപരിക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ എന്‍ ടി യു അംഗങ്ങളുടെ കുട്ടികളെയും അനുമോദിക്കും. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകര്‍ ക്കുള്ള യാത്രയയപ്പും ആദരിക്കലും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളന ത്തിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് കലാകായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.യോഗം എന്‍ടിയു സംസ്ഥാന സെക്രട്ടറി എം ജെ ശ്രീനി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് പി.എ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പ ര്‍ രവി അടിയത്ത് , കരിമ്പ പഞ്ചായത്ത് മെമ്പര്‍ ബീനചന്ദ്രകുമാര്‍, സന്തോഷ് പാലക്കയം, എച്ച് ഐ കൃഷ്ണന്‍, ദിവാദകര്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.