മണ്ണാര്‍ക്കാട്:സൈലന്റെ വാലിദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ ആകാശ സര്‍വേ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ജനങ്ങളുടെ ആശങ്ക പരി ഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു.ആകാശ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും, ജന ങ്ങളെ നേരിട്ടു ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചോടുക യാണെന്നും ആരോപിച്ചു.ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായും അറിയിച്ചു.