മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയില്‍ മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പെടില്ലെന്ന് വനംവകുപ്പ് അധികൃതര്‍. പരി സ്ഥിതി ലോല മേഖല സംബന്ധിച്ച ആകാശ ഭൂപടത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ പൂര്‍ണമായും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ആശങ്ക പരിഹരിക്കാനായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വനംവകുപ്പ് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് ആണ് ജനത്തിന് ആശങ്ക വേണ്ടെന്ന ഉറപ്പ് നല്‍കിയത്.കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് സെന്റര്‍ തയ്യാറാക്കിയ മാപ്പില്‍ രേഖപ്പെടുത്തിയതില്‍ വന്ന തെറ്റാണ് ആശങ്കയ്ക്ക് ഇടവെച്ചത്.വനത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലത്തിലാണ് നഗര സഭയുളളത്. പ്രസിദ്ധീകരിച്ച മാപ്പില്‍ രേഖപ്പെടുത്തിയ സ്ഥലപ്പേരിലെ പിഴവുണ്ടായി.
ഏഴ് വര്‍ഷം മുമ്പ് രൂപീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയോ മണ്ണാര്‍ക്കാട് വിഭജിച്ച് രൂപീ കരിച്ച തെങ്കര ഗ്രാമപഞ്ചായത്ത് ആയതോ മാപ്പില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത് അധി കൃതരുടെ അനാസ്ഥയാണെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.മാപ്പിലെ ഇത്തരം തെറ്റുകള്‍ തിരുത്താന്‍ അടിയന്തിരമായി വനം വകുപ്പ് ഇടപെടണം.രേഖകളും റിപ്പോര്‍ ട്ടുകളും കൈമാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും എം.എല്‍.എ ചൂണ്ടി ക്കാട്ടി.
സൈലന്റ് വാലി ദേശീയോദ്യാനം ഉള്‍പ്പെടുന്ന പ്രദേശം ബഫര്‍ സോണായി പ്രഖ്യാപി ക്കുന്നത് 2007ലാണ്.അന്നത്തെ 184 സ്‌ക്വയര്‍ കിലോമീറ്റര്‍ തന്നെയാണ് ഇപ്പോഴും ബഫര്‍ സോണിന്റെ പരിധിയില്‍ വരുന്നത്.ജനവാസ മേഖലയോ,കൃഷിയിടമോ ബഫര്‍സോ ണില്‍ ഉള്‍പ്പെടില്ല.പുതിയതായി ഇറക്കിയ മാപ്പില്‍ ജനവാസമുണ്ടെങ്കില്‍ അതൊഴി വാക്കാന്‍ വില്ലേജ് ഓഫീസ് മുഖേനെ അപേക്ഷ നല്‍കണം. തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്തെ നിലവിലുളള വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലമാണ് ബ ഫര്‍ സോണിന്റെ അതിര്‍ത്തി.മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് അടുത്ത് പ്രവര്‍ത്തി നടക്കാനിരിക്കെ ഇത് ബഫര്‍ സോണില്‍പ്പെടുമൊ എന്ന എം.എല്‍.എയുടെ ചോദ്യത്തിന് ഇല്ലെന്നും മന്ദംപൊട്ടിയാണ് അതിര്‍ത്തിയെന്നും അധികൃതര്‍ വിശദീകരിച്ചു.
ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചാണ് അധികൃതര്‍ വിശദീകരണം നടത്തിയത്. വനം വകുപ്പ് ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ ഡി.എഫ്.ഒ എം.കെ സുര്‍ജിത്ത്, സൈല ന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് .വിനോദ്, റെയിഞ്ച് ഓഫീസര്‍ സുബൈര്‍, വില്ലേജ് ഓഫീസര്‍ സലീം പാറോക്കോട്ടില്‍,ഫാ.സജി വട്ടുകുളം, കാഞ്ഞിരപ്പുഴ ഗ്രാമപ ഞ്ചായത്ത് മുന്‍ പ്രസിഡന്റ് പൊറ്റശ്ശേരി മണികണ്ഠന്‍,കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോ സഫ്,കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ.കെ.ടി തോമസ്, ബോബി. പി.ജോ ര്‍ജ് തുടങ്ങി, വനം,റവന്യു വകുപ്പ് പ്രതിനിധികള്‍,ജനപ്രതിനിധികള്‍, കര്‍ഷക സംരക്ഷ ണ സമിതി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.