അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ കാര്‍ഷിക ക്ല ബ്ബിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു.ഒറ്റപ്പാലം മണ്ണ് സംരക്ഷണ കേന്ദ്രം ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ ‘മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി അധ്യക്ഷനായി.അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം ഷബാന ഷിബില, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, എം മാഷിദ സ്‌കൂള്‍ കാര്‍ഷിക മന്ത്രി എന്‍ നിമ എന്നിവര്‍ സംബന്ധിച്ചു.