മണ്ണാര്‍ക്കാട്: കേരളത്തില്‍ ഡിസംബര്‍ 9 ന് ഒറ്റപ്പെട്ട ശക്തമായ മഴ യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നില വില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യുന മര്‍ ദ്ദം ശക്തി കൂടിയ ന്യുന മര്‍ദ്ദ മായി( Well Marked Low Pressure Area ) മാറി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതി ചെയ്യുന്നു . പടി ഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ( Depression ) ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നും പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ചുഴലിക്കാറ്റായി( Cyclonic Storm )മാറി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം ഡിസംബര്‍ 8 രാവിലെയോടെ എത്തിച്ചേര്‍ന്നേ ക്കും .ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ഡിസംബര്‍ 9 നു ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!