മണ്ണാര്‍ക്കാട്: കൗമാര മികവിന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ മാറ്റു രച്ച റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് സമാപനമായി. പ്രതിഭ യുടെ മിന്നലാട്ടം ദര്‍ശിച്ച ഇനങ്ങളുമായി കുട്ടി ശാസ്ത്രജ്ഞര്‍ മിക വു തെളിയിച്ചു.അറിവിന്റെ കടലാഴങ്ങള്‍ തേടുന്ന കുഞ്ഞുചിന്ത കളുടെ വര്‍ണലോകത്തേക്കാണ് ശാസ്‌ത്രോത്സവം കാണികളെ കൂട്ടിക്കൊണ്ട് പോയത്.നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളില്‍ കണ്ടാല്‍ തീരാത്ത കാഴ്ചകളും കൗതുകങ്ങളും നിറച്ചാണ് രണ്ട് ദിവസങ്ങളായി മൂവായിരത്തി അഞ്ഞൂറിലധികം പ്രതിഭകള്‍ പങ്കെടുത്ത ശാസ്‌ ത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങിയത്.ഉപജില്ലാ തലത്തില്‍ 998 പോയിന്റ് നേടി മണ്ണാര്‍ക്കാടാണ് ഒന്നാമത്. 997 പോയിന്റോടെ ചെര്‍പ്പുളശ്ശേരിയും 996 പോയിന്റോടെ തൃത്താലയുമാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. നാലു മത്സരങ്ങള്‍കൂടി നടക്കാനുണ്ട്.

സ്‌കൂള്‍ തലത്തില്‍ 297 പോയിന്റ് നേടി ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂരാണ് മുന്നില്‍. വാണിയംകുളം ടി.ആര്‍ .കെ.എച്ച്.എസ് 262 പോയിന്റോടെ രണ്ടാം സ്ഥാനത്തും, എച്ച്. എസ്.എസ് ചളവറ 225 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. ഐ.ടി മേള ഉപജില്ല തലത്തില്‍ പട്ടാമ്പി-109, തൃത്താല -94, ചെര്‍പ്പു ളശ്ശേരി-87, ശാസ്ത്രമേള ഓവറോള്‍ ഉപജില്ലത്തില്‍ തൃത്താല – 99, പട്ടാമ്പി -98, ചെര്‍പ്പുളശ്ശേരി-98, ഒറ്റപ്പാലം – 81 എന്നിങ്ങനെയാണ് പോയിന്റ് നില.

മേളയുടെ സമാപന സമ്മേളനം വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാട നം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബുഷ്‌റ അധ്യ ക്ഷയായി. കെ.പ്രേംകുമാര്‍ എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി, അരുണ്‍കുമാര്‍ പാലക്കുറു ശ്ശി, കെ.മുഹമ്മദ് കാസിം, എം.വിജയരാഘവന്‍, സൗദത്ത് സലീം, നോഡല്‍ ഓഫീസര്‍ പി.തങ്കപ്പന്‍, പ്രോഗ്രാം കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, അധ്യാപക സംഘടനാ നേതാക്കളായ ഷാജി.എസ്. തെക്കേതില്‍, ഹമീദ് കൊമ്പത്ത്, പി.ജയരാജന്‍, എ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!