മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുത മേഖലാ സ്വകാര്യ വത്ക്കരണത്തിനെതിരായി നടത്തുന്ന ജനസഭകളുടെ മണ്ണാര്‍ക്കാട് ഡിവിഷന്‍ തല ഉദ്ഘാടനം സി ഐ ടി യു ജില്ല പ്രസിഡന്റ് പി കെ ശശി നിര്‍വ്വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ അധ്യക്ഷനായി.ഇലക്ട്രിസിറ്റി എപ്ലോയീസ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ വിഷയാവതരണം നടത്തി.വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി വി എം ജോയി മുഖ്യപ്രഭാഷണം നടത്തി.സിപിഎം നേതാവ് എം വിനോദ്കുമാര്‍,തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് നാരായണന്‍കുട്ടി,കെ പി മസൂദ്, കെ എ ശിവദാസന്‍,ടി ആര്‍ പ്രേംകുമാര്‍,കര്‍ഷക സംഘം നേതാവ് എന്‍ മണികണ്ഠന്‍, സര്‍ ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍, ഓ ഫീസേഴ്‌സ് ഫെഡറേഷന്‍ നേതാവ് കെ ആര്‍ ദിനേഷ്‌കുമാര്‍, വര്‍ ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.വര്‍ക്കേഴ്‌സ് അസോ സിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി എം കൃഷ്ണകുമാര്‍ സ്വാഗതവും ഒഫീ സേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി കെ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.