ലഹരിവിരുദ്ധ മഹാശൃംഖല തീര്‍ത്ത് എംഇഎസ് സ്‌കൂള്‍
മണ്ണാര്‍ക്കാട്: ലഹരിക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും.സ്‌കൂള്‍ മുതല്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ വരെ ലഹരി വിരുദ്ധ മഹാശൃംഖല തീര്‍ത്തു.സ്‌കൂള്‍ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികളും നടന്നു.
മാനേജ്‌മെന്റ് പിടിഎ,ആരോഗ്യം,പൊലീസ്,എക്‌സൈസ് വകുപ്പുക ളുമായി സഹകരിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ ത്ഥികളും ജീവനക്കാരും മയക്കുമരുന്നിനെതിരായ പ്രതിരോധ ചങ്ങലയില്‍ കണ്ണികളായത്.സ്‌കൂള്‍ സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഫ്രനറ്റ് ഫ്രാന്‍സിസ് നേതൃത്വം നല്‍കി .പിടിഎ പ്രസിഡണ്ട് റഷീദ് മുത്തനില്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ ട്രഷറര്‍ അബ്ദു കീടത്ത് വിശിഷ്ടാതിഥിയായി.സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോം വര്‍ഗീസ്,എക്‌സൈസ് ഓഫീസര്‍ വി.വി രമേശ്,പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍,എംപിടിഎ പ്രസിഡണ്ട് ബിന്ദു, പി.ടി.എ വൈസ് പ്രസിഡണ്ട് അഷറഫ് എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ കെ. കെ നജുമുദ്ധീന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ആയിഷാബി നന്ദിയും പറഞ്ഞു.ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാനം ,കലാപരി പാടി, ഫ്‌ലാഷ് മോബ് എന്നിവയും നടത്തി.
ലഹരിക്കെതിരായ പ്രതിരോധ ചങ്ങലയില്‍ കണ്ണിചേര്‍ന്ന് കല്ലടി സ്‌കൂളും
മണ്ണാര്‍ക്കാട്: മാനവരാശിയെ തകര്‍ക്കുന്ന മാരക വിപത്തായ മയ ക്കുമരുന്നിനെതിരെ പ്രതിരോധ ചങ്ങല തീര്‍ത്ത് കല്ലടി കുമരംപു ത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും.സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ കല്ലടി സ്‌കൂളും കണ്ണിചേര്‍ന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മാനേജ് മെന്റ്, പിടിഎ, പൊതുജന പങ്കാളിത്തത്തോടു കൂടി സ്‌ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന് ലഹരി വിരുദ്ധ ചങ്ങല തീര്‍ത്തു.
കല്ലടി കോളേജ് മുതല്‍ ചുങ്കം വരെ ചങ്ങല നീണ്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ,ഗാനം,തെരുവ് നാടകം എന്നിവയുമുണ്ടായി.എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന് കാഴ്ചാനുഭവമായി.പി ടി എ പ്രസിഡണ്ട് ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജെസ്സി ചാക്കോ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രധാന അധ്യാപകന്‍ സി. എം ബഷീര്‍, എം.പി.ടി.എ പ്രസിഡണ്ട് പ്രീതി ജോജി, പിടിഎ വൈസ് പ്രസിഡണ്ട് വറോടന്‍ അബു,പി ടി എ എക്‌സിക്യൂട്ടീവുകളായ മനോജ് കുമാര്‍, അധ്യാപകരായ സതീഷ് കുമാര്‍, ടി. പി. മുഹമ്മദ് മുസ്തഫ, മൈത്രി, എം. എന്‍ ഷാജിനി ടീച്ചര്‍ പി.പി.സുബൈര്‍, പി. കെ. ജാഫര്‍ ബാബു, പി. പി. സുധീര്‍, ഹബീബുള്ള അന്‍സാരി, നിര്‍മ്മല്‍ കുമാര്‍, രോഷ്ണി ദേവി, നസ്മത്ത്, അനില ടീച്ചര്‍, അജിത്. എസ് എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ അലനല്ലൂരില്‍ കുട്ടിച്ചങ്ങല തീര്‍ത്തു
അലനല്ലൂര്‍: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അലന ല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ കുട്ടികളും,രക്ഷിതാക്കളും, അദ്ധ്യാ പകരും ചേര്‍ന്ന് ടൗണില്‍ ‘ലഹരി വിരുദ്ധ കുട്ടിച്ചങ്ങല’ തീര്‍ത്തു. ചന്തപ്പടി മുതല്‍ ആശുപത്രിപ്പടി വരെയായിരുന്നു ലഹരിവിരുദ്ധ ശൃംഖല.റാലിയും നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.
ട്രസ്റ്റ് സെക്രട്ടറി പി. മുസ്തഫ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായ ത്തം ഗങ്ങള്‍ ബഷീര്‍ തെക്കന്‍,വി.അബ്ദുള്‍ സലിം,അബ്ദു കീടത്ത്, ഷം സുദ്ദീന്‍ തിരുവാലപ്പറ്റ,ടി കെമന്‍സൂര്‍,ജയപ്രകാശ്,പി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
കോട്ടോപ്പാടം: നാടിനെ ലഹരിമുക്തമാക്കുമെന്ന പ്രതിജ്ഞയോടെ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വിമുക്തി ജനകീയസമിതിയും വി.എ.എല്‍.പി.സ്‌കൂളും പുറ്റാനിക്കാട് മുതല്‍അമ്പാഴക്കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ ചങ്ങ ലയിലെ ആദ്യ കണ്ണിയായി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ എം. ചന്ദ്രദാസന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിമുക്തി കമ്മിറ്റി ചെയര്‍മാന്‍ ഫസലുദ്ദീന്‍, എം.ചന്ദ്രദാസന്‍, കെ. രാമകൃഷ്ണന്‍,വിപിന്‍.കെ,ഷൗക്കത്തലി. എ, എം.മനോജ്, വി. ഉമാദേവി,ഹംസ കിളയില്‍,ഭാരതി ശ്രീധര്‍,വിജയലക്ഷ്മി,രാധ എന്നിവര്‍ നേതൃത്വം നല്‍കി.
ലഹരിക്കെതിരെ പ്രതിരോധ ചങ്ങല
അലനല്ലൂര്‍: ഒരു മാസക്കാലത്തോളമായി നടന്ന് വന്ന ലഹരി വിരുദ്ധ കാമ്പയിന് സമാപനം കുറിച്ച് മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ ലഹരി ക്കെതിരെ പ്രതിരോധ ചങ്ങല തീര്‍ത്തു.സ്‌കൂള്‍ പരിസരത്ത് കുട്ടിക ള്‍ തീര്‍ത്ത ചങ്ങലയില്‍ രക്ഷിതാക്കളും മുണ്ടക്കുന്ന് വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരും ബഹു ജനങ്ങളും കണ്ണികളായി ചേര്‍ ന്നു.
വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസി ഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.പ്രധാന അധ്യാപകന്‍ പി യൂസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എല്ലാ വീടുകളിലും ലഹരി വിരുദ്ധ പോസ്റ്റര്‍ പതിച്ച് കുടുംബസ മേതം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കല്‍,രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്, സപ്തദിന വാട്‌സാപ്പ് പോസ്റ്റര്‍ സ്റ്റാറ്റസ് ക്യാ മ്പയിന്‍, ലഹരിക്കെതിരെ പ്രഗത്ഭ വ്യക്തികളുടെ സോഷ്യല്‍ മീ ഡിയ വീഡിയോ ക്ലിപ്പ് പ്രചരണം,കുട്ടികളുടെ സൈക്കിള്‍ റാലി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.