അലനല്ലൂര്‍: കേരളപ്പിറവി ദിനത്തില്‍ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ നാടന്‍പാട്ട് കളരി സംഘടിപ്പിച്ചു.കലാകാരന്‍ വിഷ്ണു അല നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷനായി.ഒലീവ് നാടന്‍പാട്ട് കലാസംഘം സെക്രട്ടറി ശ്രീനാഥ് അലനല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.നാടന്‍പാട്ടിന്റെ നാള്‍വഴിയി ല്‍ എന്ന വിഷയത്തില്‍ പ്രധാന അധ്യാപകന്‍ സി ടി മുരളീധരന്‍ സംസാരിച്ചു.എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമിന അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, സി മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം ഷബാന ഷിബില, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍ എന്നിവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന നാടന്‍ പാട്ടുകളുടെ അവതരണം നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!