മണ്ണാര്‍ക്കാട്: കൗമാരപ്രതിഭകളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്ന റവ ന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും വൊക്കേഷണല്‍ എക്‌സ് പോയ്ക്കും നാളെ മണ്ണാര്‍ക്കാട് തുടക്കമാകും.പ്രവൃത്തി പരിചയ മേളയില്‍ 68 ഇനങ്ങളിലായി 1632,ഗണിത ശാസ്ത്രമേള 24 ഇനങ്ങ ളിലായി 576,ശാസ്ത്രമേള എട്ട് ഇനങ്ങളിലായി 432,സാമൂഹ്യ ശാസ്ത്ര മേള 10 ഇനങ്ങളിലായി 408,ഐടി മേള 12 ഇനങ്ങളിലായി 324,വൊ ക്കേഷണല്‍ എക്‌സ്‌പോ 200 ഉള്‍പ്പടെ 3572 പ്രതിഭകള്‍ മാറ്റുരയ്ക്കും.
ബുധനാഴ്ച നെല്ലിപ്പുഴ ഡിഎച്ച്എസില്‍ പ്രവൃത്തി പരിചയമേളയും സാമൂഹ്യ ശാസ്ത്ര മേളയിലെ പ്രാദേശിക ചിത്രരചന,ഐടി മേളയി ലെ ഹൈസ്‌കൂള്‍ വിഭാഗം മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഹൈസ് കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ ഡിജിറ്റല്‍ പെയിന്റിംഗ്, ആനിമേഷന്‍ എന്നിവ നടക്കും.എംഇഎസ് ഹയര്‍ സെക്കണ്ടറി സ് കൂളില്‍ ഗണിതശാസ്ത്രമേളയിലെ മുഴുവന്‍ ഇങ്ങനങ്ങളും അരകുര്‍ ശ്ശി ജിഎംഎല്‍പി സ്‌കൂളില്‍ പ്രവൃത്തി പരിചയമേളുടെ ഭാഗമായ പ്രദര്‍ശനവുമുണ്ടാകും.പാലക്കാട്,മലപ്പുറം ജില്ലകളിലെ 52 വിഎ ച്ച്എസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വൊക്കേഷണല്‍ എക്‌സ്‌പോയും വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍,വിവിധ തരം ഇലക്ട്രിക്കല്‍ ഇലക്ട്രോ ണിക് ഉല്‍പ്പന്നങ്ങള്‍,അലങ്കാര സസ്യങ്ങള്‍,ഫാഷന്‍ ഗാര്‍മെന്റ്‌സ്, ഡിഷ് ഗാര്‍ഡന്‍,സൈബര്‍ സെക്യൂരിറ്റി ഉപകരണങ്ങള്‍ എന്നിവയു ടെ പ്രദര്‍ശനവും വിപണനവുമുണ്ടാകും.
രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി മനോജ് കുമാര്‍ പതാക ഉയര്‍ത്തും.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീ ത അധ്യക്ഷയാകും.കെ ശാന്തകുമാരി എംഎല്‍എ മുഖ്യാതിഥിയാ കും.സമാപന സമ്മേളനം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെ യ്യും.രമ്യ ഹരിദാസ് എംപി സമ്മാനദാനം നിര്‍വഹിക്കും.കെ പ്രേം കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ശാസ്‌ത്രോത്സവ ത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടര്‍ അറി യിച്ചു.