അലനല്ലൂര്‍:ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുറിയകണ്ണി ശാഖാ പ്രചാരണോദ്ഘാടനം കെഎന്‍എം മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ഹിദായത്തു സ്വിബിയാന്‍ മദ്രസാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് തയ്യില്‍ നാണിപ്പ സാഹിബ് അധ്യക്ഷത വഹിച്ചു.പി.കെ. സെക്കരിയ്യ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.ലഹരിവിരുദ്ധ പ്രതിജ്ഞക്ക് സി.പി. സിദ്ദിഖ് മാസ്റ്റര്‍ നേതൃത്വം നല്‍കി.എന്‍. അബ്ദു റഹ്മാന്‍ മൗലവി, സ്വാലിഹ് മുറിയകണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.