അലനല്ലൂര്‍:ലഹരിക്കെതിരെ മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. അലന ല്ലൂര്‍ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുണ്ട ക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി കാപ്പുപറമ്പ് മില്ലുംപടി ജംഗ്ഷനില്‍ സമാപിച്ചു.മൂന്ന് കവലകളില്‍ ജീവിതമാണ് ലഹരി എ ന്ന തെരുവുനാടകവും അരങ്ങേറി.ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വസ്തുക്കള്‍ വില്‍ക്കില്ലെന്ന സന്ദേശമടങ്ങിയ പോസ്റ്റര്‍ കടകഉടമകള്‍ ക്ക് നല്‍കി പതിപ്പിക്കലും നടന്നു.സമാപനയോഗം കോട്ടോപ്പാടം പ ഞ്ചായത്ത് അംഗം ഒ.ആയിഷ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേര്‍ പി ജയശങ്കരന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര, എംപി ടിഎ പ്രസിഡന്റ് റുക്‌സാന,പിടിഎ വൈസ് പ്രസിഡന്റ് രത്‌നവല്ലി, പ്രധാനാധ്യാപകന്‍ പി യൂസഫ്,അധ്യാപകരായ ഹംസ,സുജിത്ത്, ഷാ മില്‍,ജിതേഷ്,അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!