മണ്ണാര്‍ക്കാട്: പാലക്കാട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി മണ്ണാര്‍ക്കാട്.നവംബര്‍ 2,3 തിയ്യതികളിലാ യി നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍,മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,അരകുര്‍ശ്ശി ജിഎല്‍പി സ്‌കൂള്‍,അരയങ്ങോട് യൂണിറ്റി എയുപി സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുക.വിവിധ മേളകളിലായി 3750 ശാസ്ത്രപ്രതിഭകള്‍ മാറ്റുര യ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 2 ന് പ്രവൃത്തി പരിചയമേള ദാറുന്നജാത്ത് ഹയര്‍ സെക്ക ന്ററി സ്‌കൂളിലും ഗണിത ശാസ്ത്രമേള എം.ഇ.എസ് ഹയര്‍ സെക്ക ന്ററി സ്‌കൂളിലും 3 ന് ശാസ്ത്ര, സാമൂഹ്യ ശാസ്ത്രമേളകള്‍ ദാറുന്ന ജാത്ത് എച്ച്.എസ്.എസ്സിലും നടക്കും.ഐ.ടി മേള 2 നും 3 നും ദാറുന്ന ജാത്ത് ഐ.ടി ലാബില്‍ നടക്കും.2,3 തീയ്യതികളില്‍ കുറ്റിപ്പുറം മേ ഖലാ വൊക്കേഷണല്‍ എക്‌സ്‌പോയുമുണ്ടാകും.52 വി.എച്ച്എസ്‌സി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളിലെ വിത്യസ്ത ആശയങ്ങള്‍ ഉള്ള സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കും. മത്സരത്തില്‍ എ ഗ്രഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫി ക്കറ്റ് ഉപജില്ല വിദ്യഭ്യാസ ഓഫിസുകള്‍ മുഖേന വിതരണം ചെയ്യും. മല്‍സരാര്‍ത്ഥികള്‍ക്ക് ആവശ്യഘട്ടത്തില്‍ പ്രഥമ ശുശ്രൂക്ഷ നല്‍കാ ന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും മെഡിക്കല്‍, അഗ്‌നിശമന രക്ഷാ വിഭാഗം ,പോലീസ് എന്നിവരുടെ സഹായത്തോടെ സ്വീകരിച്ചിട്ടു ണ്ട്.പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെ യ്യാനുള്ള ക്രമികരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കാട് വിദ്യഭ്യാസ ഉപ ഡയ റക്ടര്‍ പി.വി മനോജ് കുമാര്‍ പതാക ഉയര്‍ത്തന്നതോടെ ശാസ്‌ത്രോ ത്സവത്തിന് തുടക്കമാകും.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീ ത അധ്യക്ഷയാകും.അഡ്വ കെ.ശാന്തകുമാരി എം.എല്‍എ മുഖ്യ അതിഥിയാകും.സമാപന സമ്മേളനം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.രമ്യ ഹരിദാസ് എംപി സമ്മാനദാനം നിര്‍വ്വഹി ക്കും.അഡ്വ . കെ.പ്രേംകുമാര്‍ എം.എല്‍.എ മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വ ഹിക്കും.പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.ലഹരി വിരുദ്ധ ബോ ധവല്‍ക്കരണ പരിപാടിയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് കണ്‍വീനര്‍ വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള,ഹയര്‍ സെക്കന്ററി പ്രതി നിധി പ്രിന്‍സിപ്പാള്‍ മുഹമ്മദ് കാസിം. കെ, നോഡല്‍ ഓഫിസര്‍ പി.തങ്കപ്പന്‍ ,പ്രചരണ കമ്മിറ്റി കണ്‍വീനര്‍ പി.ജയരാജ് , ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ എ.ആര്‍ രവിശങ്കര്‍ ,സ്വീകരണ കമ്മിറ്റി കണ്‍ വീനര്‍ പി.കെ അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.