തച്ചനാട്ടുകര: ന്യായമായ സമരമാര്‍ഗങ്ങളിലൂടെ നേടിയെടുത്ത അ വകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പര സ്പരം മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.നവംബര്‍ ഒന്ന് മു തല്‍ 30 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഏക ദിന നേതൃപഠന ക്യാമ്പ് ‘മിഷന്‍ 2022 ‘ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.കുടിലമായ രാഷ്ട്രീയ ഒളിയജണ്ടകള്‍ നടപ്പിലാക്കു ന്നതിനായി മോഡി സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ബി.ജെ. പിയുടെ രാഷ്ട്രീയ ചട്ടുകമായി മാറ്റുകയാണ്.രാജ്യത്തെ ജനാധിപ ത്യ സംവിധാനങ്ങളെയെല്ലാം ഞെരിച്ചമര്‍ത്താനുള്ള ഹീനമായ നടപ ടികളാണ് അനുവര്‍ത്തിക്കുന്നത്.ഇത്തരം ഫാസിസ്റ്റ് ചിന്താഗതിക്ക് എതിരായി ശക്തമായ രാഷ്ട്രീയ ചേരി രൂപപ്പെടുത്തേണ്ടത് അനി വാര്യമാണ്.രാജ്യത്തിന്റെ ജനാധിപത്യ മതേതര അടിത്തറ ഭദ്രമാ ക്കാനുള്ള പോരാട്ടത്തില്‍ മുസ്ലിം ലീഗ് മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊടക്കാട് വി.എ.ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കല്ലടി മുഹ മ്മദ് സാഹിബ് നഗറില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എ. സലാം പതാകയുയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. ടി.എ. സലാം അധ്യക്ഷനായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യ പ്രഭാഷ ണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, പി. എ.തങ്ങള്‍,എം.എം.ഹമീദ്,പൊന്‍പാറ കോയക്കുട്ടി,ടി.എ. സിദ്ദീഖ്, കെ.കെ.എ.അസീസ്,ഹുസൈന്‍ കോളശ്ശേരി,ഗഫൂര്‍ കോല്‍കളത്തി ല്‍,കെ.പി.ബുഷ്‌റ എന്നിവര്‍ ംസാരിച്ചു.തുടര്‍ന്ന് നടന്ന പഠന സെഷ നുകളില്‍ സംഘടന ചരിത്രം സംസ്ഥാന സെക്രട്ടറി പി.എം.സാദിഖ ലിയും വര്‍ത്തമാനകാല രാഷ്ട്രീയം കെ.എന്‍.എ ഖാദറും സദ് വിചാ രം ഹബീബ് ഫൈസി കോട്ടോപ്പാടവും അവത രിപ്പിച്ചു.

സമാപന സെഷന്‍ ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാട നം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. പി.ടി.മുഹമ്മദ് ,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, എം.എസ്.അലവി,നാസര്‍ കൊമ്പത്ത്,ബഷീര്‍ തെക്കന്‍, കെ.പി.എം.സലീം,അക്കര ജസീന,കെ.കെ.ലക്ഷ്മിക്കുട്ടി, മെഹര്‍ബാ ന്‍ പ്രസംഗിച്ചു.വിവിധ സെഷനുകളില്‍ മണ്ഡലം ഭാരവാഹികളായ എം.പി.എ.ബക്കര്‍,എം.മമ്മദ് ഹാജി,സി. ഷഫീഖ് റഹ്മാന്‍,റഷീദ് മു ത്തനില്‍,ഹമീദ് കൊമ്പത്ത്, കെ.ആലിപ്പുഹാജി,ഹുസൈന്‍ കളത്തി ല്‍,മുജീബ് മല്ലിയില്‍,കെ.ടി.അബ്ദുള്ള,നാസര്‍ പുളിക്കല്‍, വി.ടി. ഹംസ,തച്ചമ്പറ്റ ഹംസ, ആലായന്‍ മുഹമ്മദലി, എം.കെ.മുഹമ്മദലി, ഒ.ചേക്കു,എം.കെ.ബക്കര്‍,നൗഷാദ് വെള്ളപ്പാടം,ഷമീര്‍ പഴേരി, നൗ ഫല്‍ കളത്തില്‍,മുനീര്‍ താളിയില്‍, എം.ടി.മുഹമ്മദ് അസ്ലം സംസാ രിച്ചു.

നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പല്‍,മേഖലാ കമ്മിറ്റി ഭാരവാഹികള്‍,വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍,യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍, പഞ്ചാ യത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, മറ്റ് പോഷക സംഘടനകളുടെ മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി,ട്രഷറര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ മുന്നൂറ്റി അമ്പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!