മണ്ണാര്‍ക്കാട്: ഫോട്ടോ-വീഡിയോഗ്രാഫി തൊഴില്‍ ഉപകരണങ്ങളു ടെ രൂക്ഷമായ വിലക്കയറ്റം തടയന്‍ നടപടി സ്വീകരിക്കണമെന്ന് 38-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാ ര്‍ക്കാട് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തൊഴില്‍ ഉപകരണങ്ങളുടെ വിലക്കയറ്റം ഫോട്ടോ-വീഡിയോഗ്രാഫര്‍മാരുടെ തൊഴില്‍ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്.ക്യാമറ അനു ബന്ധ ഉപകരണങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ക്ക് സര്‍ക്കാര്‍ തലത്തിലുണ്ടായ നിയന്ത്രണങ്ങളാണ് വിലക്കയറ്റത്തി നുള്ള പ്രാധാന കാരണങ്ങളിലൊന്ന്.കഴിഞ്ഞ നാല് വര്‍ഷത്തോള മായി തൊഴിലുപകരണങ്ങള്‍ക്കുണ്ടായത് വന്‍വിലക്കയറ്റമാണ്. ഗു ണനിലവാരമുള്ള ക്യാമറ,അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാ ണ ഫാക്ടറി രാജ്യത്ത് സ്ഥാപിക്കപ്പെട്ടാല്‍ ഈ മേഖലയില്‍ തൊഴിലെ ടുക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുമെ ന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

ഫോട്ടോ-വീഡിയോഗ്രാഫി മേഖലയിലേക്കുള്ള അനധികൃത കട ന്നുകയറ്റം തടയാന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെ ട്ടു.വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ ഉള്‍പ്പടെ ഫോട്ടോ-വീഡിയോഗ്രാ ഫി തൊഴില്‍ രംഗത്തേക്ക് കടന്ന് വരുന്നത് വെല്ലുവിളി തീര്‍ക്കുന്നു ണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.ജില്ലയില്‍ ഫോട്ടോഗ്രാഫി സ്ഥിരം പ്രദര്‍ശനത്തിനായി ആര്‍ട് ഗ്യാലറി സ്ഥാപിക്കണമെന്നും സമ്മേള നം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസി ഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് റഹിം തെങ്കര അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് റഫീക്ക് മണ്ണാര്‍ക്കാട്, ജി ല്ലാ സെക്രട്ടറി ജയറാം വാഴക്കുന്നം,ജില്ലാ ട്രഷറര്‍ തനീഷ് എടത്തറ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ സന്തോഷ്,ജില്ലാ പിആര്‍ഒ മണി കണ്ഠന്‍ മുളയന്‍കാവ്,സ്ഥാപക നേതാവ് കൃപാ കൃഷ്ണന്‍കുട്ടി,ജില്ലാ എക്‌സിക്യുട്ടീവ് അംഗം രാജേഷ് കല,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലു ഫോട്ടോണ്‍,സാഗാ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.മേഖലാ സെക്രട്ടറി സുജിത്ത് പുലാപ്പറ്റ സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹി കള്‍: യു എസ് സുജിത്ത് (പ്രസിഡന്റ്),ഷിജോഷ് മെഴുകുംപാറ (സെ ക്രട്ടറി),രാഗേഷ് വിസ്മയ (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!