മണ്ണാര്‍ക്കാട്: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരി മരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎം എയുമായി യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി. നാ യാടിക്കുന്ന് ചമ്മലശ്ശേരി വീട്ടില്‍ മുഹമ്മദ് സജാദ് (30) ആണ് അറസ്റ്റി ലായത്.ചൊവ്വാഴ്ച വൈകീട്ട് നഗരത്തില്‍ പൊലീസ് നടത്തിയ പട്രോ ളിങ്ങിനിടെ ബസ് സ്റ്റാന്റിന് സമീപം പള്ളിപ്പടിയില്‍ നിന്നാണ് യു വാവ് മാരക മയക്കുമരുന്നുമായി പിടിലായത്.സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാ ണ് അഞ്ച് പാക്കറ്റുകളിലായി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 560 മില്ലി ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.എസ് ഐ എം സുനില്‍, എഎസ്‌ഐ സുരേഷ് ബാബു,സിപിഒമാരായ കമറുദ്ധീന്‍,ഷഫീഖ്, അമ്മുക്കുട്ടി,അഷ്‌റഫ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.പ്രതി നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും മയക്കുമരുന്നി ന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എസ് ഐ എം സുനില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!