മണ്ണാര്‍ക്കാട്:നവംബര്‍ 2,3 തീയ്യതികളിലായി നെല്ലിപ്പുഴ ദാറുന്നജാ ത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള അധ്യക്ഷനായി. ചിറ്റില ഞ്ചേരി പി.കെ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ പി.പി.മുഹമ്മദ് കോയയാണ് ലോഗോ രൂപകല്‍പന ചെയ്തത്.
നോഡല്‍ ഓഫീസര്‍ പി.തങ്കപ്പന്‍, പ്രചരണ കമ്മിറ്റി കണ്‍വീനര്‍ പി.ജയരാജ്,ക്യു.ഐ.പി അധ്യാപക സംഘടനാ പ്രതിനിധികളായ എം.ആര്‍. മഹേഷ്‌കുമാര്‍,ഹമീദ് കൊമ്പത്ത്, എം.വിജയരാഘവന്‍, എം.എന്‍.വിനോദ്,പ്രിന്‍സിപ്പാള്‍ കെ.മുഹമ്മദ് കാസിം,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കണ്‍വീനര്‍ കെ.ശശീധരന്‍,വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ സിദ്ദീഖ്പാറോക്കോട്, എ.ആര്‍.രവിശങ്കര്‍ ,പി.കെ.അബ്ബാസ്,ഓമനക്കുട്ടന്‍,സി.എം.മാത്യു,കെ.എച്ച്.ഫഹദ്,രാമദാസ്,പി.എ.ഗഫൂര്‍,എം.കരീം,കെ.പവിത്രന്‍,എ.അന്‍വര്‍,കെ.പി.എ.സലീം,എ.മുഹമ്മദലി,സെക്ഷന്‍ സൂപ്രണ്ട് കൃഷ്ണന്‍,വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ കെ. ആര്‍.ബിന്ദു, വി.കൃപലജ്,വിനോദ്, വിലാസി നി,ലിവിന്‍ പോള്‍ സംബന്ധിച്ചു.
ശാസ്‌ത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നവം ബര്‍ 2 ന് പ്രവൃത്തി പരിചയമേള ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലും സാമൂഹ്യ ശാസ്ത്രമേള എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും 3 ന് ശാസ്ത്ര, ഗണിത ശാസ്ത്രമേളകള്‍ ദാറുന്നജാത്ത് എച്ച്.എസ്.എസ്സിലും നടക്കും.ഐ.ടി മേള 2 നും 3 നും ദാറുന്നജാത്ത് ഐ.ടി ലാബില്‍ നടക്കും.2,3 തീയ്യതികളില്‍ കുറ്റിപ്പുറം മേഖലാ വൊ ക്കേഷണല്‍ എക്‌സ്‌പോക്കും ശാസ്‌ത്രോത്സവം വേദിയാകും.
വിവിധ മേളകളിലായി മൂവ്വായിരത്തഞ്ഞൂറോളം ശാസ്ത്ര പ്രതിഭക ള്‍ മാറ്റുരക്കും.