മണ്ണാര്‍ക്കാട്: വര്‍ഗ്ഗ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗ്ഗീയതക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ആഹ്വാനം ചെയ്ത് സിഐടിയു പതിനഞ്ചാം ജില്ലാ സമ്മേളനത്തോട നുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് സമാപനമായി. രാജ്യ ത്തിന്റെ ഭരണഘടനയുടെ മൗലീക തത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം,ഫെഡറലിസം,സാമൂഹ്യ നീതി,സാമ്പത്തിക പരമാധി കാരം എന്നിവയെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്രസര്‍ ക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കടുത്ത ദുരിതം നേരിടുന്ന ഇന്ത്യന്‍ ജനതയെ വര്‍ഗ്ഗീയതയുടെ അടി സ്ഥാനത്തില്‍ വിഭജിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ഭരണമുറപ്പി ക്കാനുമാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്.2024ലെ ലോക സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഹിന്ദു-മുസ്ലിം ധ്രുവീക രണം ഉണ്ടാക്കുകയെന്നതാണ് സംഘപരിവാര്‍ ലക്ഷ്യം.ക്രൈസ്തവ ര്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നു.ഹിന്ദു ഐക്യം ഉദ്‌ഘോ ഷിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ദളിത് പിന്നാക്ക ജാതികളില്‍ പ്പെട്ടവര്‍ക്ക് നേരെയും അതിക്രമങ്ങള്‍ കാണിക്കുന്നു.മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പടരുന്ന അരക്ഷിത ബോധത്തെ മുതലെടുത്ത് അവ രെ സ്വാധീനിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ അങ്ങിങ്ങായി നട ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന് ആയുധമായി മാറുകയാ ണെന്നും സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സംഘപരിവാ റിനെതിരെ അധ്വാനിക്കുന്ന വര്‍ഗങ്ങളും മതനിരപേക്ഷ ചിന്താഗതി ക്കാരായ ജനങ്ങളും ഐക്യപ്പെടുകയെന്നത് മാത്രമാണ് പ്രതിവിധി യെന്നും എല്ലാ വിഭാഗീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ പോരാ ടാന്‍ തൊഴിലാളി വര്‍ഗത്തോട് സന്നദ്ധമാകാനും സമ്മേളനം ആ ഹ്വാനം ചെയ്തു.
സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിനും ജനങ്ങളുടെ നടുവൊടി ക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന് ഇടയാക്കുന്നതുമായി വൈ ദ്യുതി നിയമ ഭേദഗതി ബില്‍ 2022 പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കെഎസ്ഇബി ലിമിറ്റഡിനെ തുടര്‍ന്നും പൊതുമേഖ ലയില്‍ ഒറ്റസ്ഥാപനമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാ കണമെന്നും അതിന് പ്രതിബന്ധമായ ഭേദഗതികള്‍ പിന്‍വലിക്കണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ പൊതുചര്‍ച്ച,സംസ്ഥാന,ജില്ലാ കമ്മിറ്റിക ളുടെ മറുപടി എന്നിവയ്ക്ക് ശേഷം തെരഞ്ഞെടുപ്പും നടന്നു.ജില്ലാ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായിരുന്നു.എ കെ ബാലന്‍, എംകെ കണ്ണന്‍,വി സി കാര്‍ത്ത്യായനി,എന്‍ എന്‍ കൃഷ്ണദാസ്,എം ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: പികെ ശശി (പ്രസിഡന്റ്),എം ഹംസ (സെക്രട്ടറി), ടി കെ നൗഷാദ് (ട്രഷറ ര്‍).സമ്മേളനം തിങ്കളാഴ്ച സമാപിക്കും.വൈകീട്ട് അരലക്ഷം പേരുടെ റാലി ടി ശിവദാസ മേനോന്‍ നഗറില്‍ (എംഇഎസ് കല്ലടികോളേജ് മൈതാനം) നടക്കും.പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.