കോട്ടോപ്പാടം: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ക മ്മിറ്റി മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയയുടെ സ്മരണാര്‍ത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് നാലാം സീസണ്‍ മത്സരാര്‍ത്ഥികളുടെ പ ങ്കാളിത്തത്തിലും സംഘാടന മികവിലും വിജ്ഞാന കൈരളി യുടെ അറിവുത്സവമായി.ജില്ലാതല മത്സരങ്ങള്‍ കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയി ന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യ ക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രതിഭാ ക്വിസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സഫുവാന്‍ നാട്ടുകല്‍, ചെര്‍ പ്പുളശ്ശേരി ഉപജില്ലാ നൂണ്‍മീല്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍,പി.അന്‍വര്‍ സാദത്ത്,സി.എച്ച്.സുല്‍ഫിക്കറലി,സലീം നാലകത്ത്,കെ.ജി. മണി കണ്ഠന്‍,പി.മുഹമ്മദലി,കെ.എച്ച്.ഫഹദ്,കെ.എം.മുസ്തഫ,കെ.വി.ഇല്യാസ്,പി.സിദാന്‍ സിദ്ദീഖ്, സി.പി.ഷിഹാ ബുദ്ദീൻ,റഷീദ് കല്ലടി, കെ.ടി.ഹാരിസ്,അബ്ദുൽകരീംപ്രസംഗിച്ചു. മണ്ണാര്‍ക്കാട്,പട്ടാമ്പി, പാലക്കാട് എന്നീ മൂന്ന് മേഖലകളിലായി നടന്ന മത്സരത്തില്‍ പന്ത്ര ണ്ട് ഉപജില്ലകളില്‍ നിന്നായി എല്‍.പി,യു.പി,എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങളില്‍ നൂറ് കണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.