മണ്ണാര്‍ക്കാട്: പതിനഞ്ചാമത് സിഐടിയു ജില്ലാ സമ്മേളനത്തിന് മണ്ണാര്‍ക്കാട് ഷാജഹാന്‍ നഗറില്‍ പ്രൗഢഗംഭീര തുടക്കം. കേരള ത്തിലെ ജനകീയ സര്‍ക്കാരിന്റെ ഭരണ നടപടികളെ സ്തംഭിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഗവര്‍ ണറുടെ ഉപദേശമനുസരിച്ചല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മറിച്ച് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ സഹായവും ഉപദേശ വും അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടന അസന്നിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാല്‍ സര്‍ക്കാരി നോട് നിരന്തരം ഏറ്റുമുട്ടുകയും ഭരണപരമായ കാര്യങ്ങളില്‍ ഇട ങ്കോലിടുകയും ചെയ്യുന്ന രീതിയാണ് ഗവര്‍ണര്‍ തുടര്‍ന്നു വരുന്നത്. ഓര്‍ഡിനന്‍സുകളും ബില്ലുകളും ഒപ്പിടാതിരിക്കുക,ഭരണ നടപടി കളില്‍ ഇടപെടുക,സര്‍വ്വകലാശാലകളെ രാഷ്ട്രീയ വേദിയാക്കുക, രാജ് ഭവനുകള്‍ ആര്‍എസ്എസ് കേന്ദ്രമാക്കുക,ആഡംബര ജീവിത ത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക,രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുക തുടങ്ങിയവയാണ് ബിജെപി സര്‍ക്കാരിന് കീഴിലുള്ള ഗവ ര്‍ണര്‍മാര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി .ഭരണഘടനയെ ചവിട്ടിമെതിച്ച് കേന്ദ്ര ഭരണകക്ഷികളുടെ ചട്ടുകമാ യി ഗവര്‍ണറെ തുടര്‍ന്നും ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാരി ന്റെ നീക്കമെങ്കില്‍ തൊഴിലാളി വര്‍ഗം നോക്കി നില്‍ക്കില്ലെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.

പ്രതിനിധി സമ്മേളനം ഷാജഹാന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.ഗവര്‍ണര്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരള സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സാമ്പ ത്തികമായി ക്ഷീണിപ്പിച്ച് സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കാനാണ് ശ്രമി ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് വികസനം വളര്‍ച്ച സമ്പത്ത് എന്നിവയെല്ലാം കൊണ്ട് വന്നവരാണ് തൊഴിലാളികളെ ന്നും ആ തൊഴിലാളികള്‍ ഉണ്ടാക്കിയ സമ്പത്താണ് മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുന്നത്.നരേന്ദ്ര മോദി അധികാരത്തില്‍ കയറിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്.ഹിന്ദുത്വം സ്ഥാപി ക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ നയം.ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്ത ഏത് സര്‍ക്കാരിനേയും ജനങ്ങള്‍ തള്ളിപ്പറയുമെന്നും അദ്ദേഹം പറഞ്ഞു.സിഐടിയു ജില്ലാ പ്രസിഡ ന്റ് പി കെ ശശി അധ്യക്ഷനായി.എ പ്രഭാകരന്‍ രക്തസാക്ഷി പ്രമേ യവും വി സരള അനുശോചന പ്രമേയവും അവതരിപ്പിച്ചു. നേതാ ക്കളായ എകെ ബാലന്‍, യുപി ജോസഫ്, വി സി കാര്‍ത്ത്യായനി, കെ എന്‍ ഗോപിനാഥ്,എംകെ കണ്ണന്‍,എന്‍ എന്‍ കൃഷ്ണദാസ് എം ഹംസ എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ കെ ബി നു മോള്‍ സ്വാഗതം പറഞ്ഞു.

സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.

പ്രമേയം: എസ് ബി രാജു (കണ്‍വീനര്‍),എന്‍ ഉണ്ണികൃഷ്ണന്‍,കെ ബാബു,പിഎന്‍ മോഹനന്‍,വി എ മുരുകന്‍,ആര്‍ ജി പിള്ള,ടി കെ നൗഷാദ്,എസ് കൃഷ്ണദാസ്,കെ സുരേഷ്,എന്‍ പി വിനായകകുമാര്‍, പി ഉണ്ണികൃഷ്ണന്‍,സി അംബിക

ക്രഡന്‍ഷ്യല്‍: വി വി വിജയന്‍ (കണ്‍വീനര്‍),കെ ഭാസ്‌കരന്‍, എ വി സുരേഷ്,പി എസ് മഹേഷ്,എല്‍ ഇന്ദിര,എന്‍ ഹരിദാസ്

മിനുട്‌സ്: പത്മിനി ടീച്ചര്‍ (കണ്‍വീനര്‍),ടി എം ജമീല,ബി വിജയന്‍,പി ജി രാംദാസ്, ഇ ചന്ദ്രബാബു എന്നിവര്‍ മിനുട്‌സ്

360 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാ വിലെ സമ്മേളന നഗരിയായ എംപി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്ര സിഡന്റ് പികെ ശശി പതാക ഉയര്‍ത്തി.പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് അവതരണം,ഗ്രൂപ്പ് ചര്‍ച്ച,പൊതു ചര്‍ച്ച എന്നി വയും നടന്നു.പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാ ഴ്ച വൈകീട്ട് നാലിന് ടി ശിവദാസ മേനോന്‍ നഗറായ കല്ലടി കോളേജ് മൈതാനത്ത് അരലക്ഷം പേര്‍ അണിനിരക്കും മഹാറാലിയും പൊ തു സമ്മേളനവും നടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദഘാട നം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!