മണ്ണാര്‍ക്കാട്: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം മണ്ണാര്‍ക്കാട് നടത്തിയ മെഗാതിരുവാതിരയും വി ളംബരജാഥയും ശ്രദ്ധേയമായി.നഗരത്തില്‍ കുടു ഗ്രൗണ്ടിലാണ് മെഗാതിരുവാതിര അരങ്ങേറിയത്.വിവിധ സംഘടനകളിലെ വനിതാ അംഗങ്ങള്‍ പങ്കെടുത്തു.വാദ്യമേള അകമ്പടിയോടെ നടന്ന വിളംബര ജാഥ ആശുപത്രിപ്പടിയില്‍ സമാപിച്ചു.

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാ ടനം ചെയ്തു.നേതാക്കളായ എം.കൃഷ്ണകുമാര്‍,കെപി മസൂദ്,കെ എന്‍ സുശീല,കെ കുമാരന്‍,എം അവറ,കെ ശോഭന്‍കുമാര്‍,ഉമ ടീച്ചര്‍, ഹക്കീം മണ്ണാര്‍ക്കാട്,ടി ആര്‍ സെബാസ്റ്റിയന്‍,കെപി ജയരാജ്,റഷീദ് ബാബു,അമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈ മാസം 22 മുതല്‍ 24 വരെ മണ്ണാര്‍ക്കാട് വെച്ചാണ് സിഐടിയു ജില്ലാ സമ്മേളനം നടക്കുന്നത്.നാളെ പൊറ്റശ്ശേരിയില്‍ നിന്നും കൊ ടിമര ജാഥയും പാലക്കയത്ത് നിന്നും പതാക ജാഥയും പാറപ്പുറം നാരങ്ങാപ്പറ്റയില്‍ നിന്നുള്ള ദീപശിഖ ജാഥയും വൈകീട്ട് അഞ്ചിന് സമ്മേളന നഗരിയായ എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് സംഗമിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!